'ഓഡിയോ ക്ലിപ്പ് 'എഐ'യാണെന്ന് പറയുന്നത് ബിജെപിക്ക് രക്ഷപ്പെടാനുള്ള വഴി, ഷിന്‍ഡെയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു': മനോജ് ജാരങ്കെ

ഓഡിയോ ക്ലിപ്പില്‍ ബിജെപിയെ സംശയിച്ച് ഷിന്‍ഡെ ശിവസേന നേതാക്കള്‍ രംഗത്തുണ്ട്.

Update: 2026-10-27 02:46 GMT

മുംബൈ: തനിക്ക് 500 കോടി രൂപ കൈമാറിയെന്ന് ആരോപിക്കുന്ന വിവാദ ഓഡിയോ ക്ലിപ്പ്, ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ രാഷ്ട്രീയ ജീവിതം തകർക്കാൻ ലക്ഷ്യമിട്ടുള്ള ഗൂഢാലോചനയുടെ ഭാഗമായിരിക്കാമെന്ന് മറാത്ത സംവരണ പ്രക്ഷോഭ നേതാവ് മനോജ് ജാരങ്കെ. 

2024ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മറാത്ത സംവരണ പ്രക്ഷോഭത്തെ ദുർബലപ്പെടുത്താൻ ബിജെപിയില്‍ നിന്ന് മനോജ് ജരാങ്കെ-പാട്ടീലിന് 500 കോടി രൂപ കൊടുത്തുവെന്ന ആരോപണമാണ് വിവാദത്തിന് കാരണം. ഏകനാഥ് ഷിൻഡെയുടെ മകനും ശിവസേന എംപിയുമായ ശ്രീകാന്ത് ഷിൻഡെ വഴിയാണ് ബിജെപി ഈ തുക കൈമാറിയതെന്നാണ് ഓഡിയോ ക്ലിപ്പില്‍ പറയുന്നത്. ഓഡിയോ ക്ലിപ്പില്‍ ബിജെപിയെ സംശയിച്ച് ഷിന്‍ഡെ ശിവസേന നേതാക്കള്‍ രംഗത്തുണ്ട്. ഇതിലേക്കാണ് മനോജ് ജാരങ്കെ 'ഇന്ധനം' പകരുന്നത്‌. 

Advertising
Advertising

ഓഡിയോ ക്ലിപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടിയാണെന്ന് പറഞ്ഞ് തള്ളിക്കളയുന്നത് ബിജെപിക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കുമെന്നും മനോജ് ജാരങ്കെ പറഞ്ഞു. ഓഡിയോ ക്ലിപ്പിന്റെ സത്യസന്ധത പരിശോധിക്കാനും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 

ആരോപണങ്ങൾക്ക് പിന്നിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് പങ്കുണ്ടോ എന്ന് അറിയാൻ സമഗ്രമായ അന്വേഷണം നടത്തണം. അങ്ങനെയില്ലെങ്കില്‍ അദ്ദേഹത്തിനും ഇതിൽ പങ്കുണ്ടെന്ന സംശയം ഉയർന്നേക്കാം. ഫഡ്‌നാവിസും ഷിൻഡെയും ചേർന്ന് അന്വേഷണം നടത്തിയാൽ അവർക്കെതിരെ തന്നെ ഏതെങ്കിലും തരത്തിലുള്ള നീക്കങ്ങൾ നടന്നിട്ടുണ്ടോ എന്ന് വ്യക്തമാകുമെന്നും, സത്യം പുറത്തുകൊണ്ടുവരാൻ മുഖ്യമന്ത്രിക്ക് എല്ലാ പിന്തുണയും നൽകാൻ തയ്യാറാണെന്നും ജാരങ്കെ കൂട്ടിച്ചേർത്തു.     രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള ആസൂത്രിത ശ്രമമാണ് ഓഡിയോ ക്ലിപ്പിലുള്ളതെന്ന് ജാരങ്കെ ആരോപിച്ചു. ദേശീയ തലത്തിലുള്ള പ്രമുഖ നേതാവിന്റെ പിന്തുണയോടെയുള്ള ശക്തമായ ഒരു സംഘടന ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാകാം. ഷിൻഡെയുടെ രാഷ്ട്രീയ ഭാവി തകർക്കാനുള്ള ഗൂഢാലോചനയാണോ ഇതെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

അതേസമയം, 500 കോടിയുടെ കോഴ ആരോപണത്തിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്  അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത് തിങ്കളാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് കത്തയച്ചു. ബിജെപിയിൽ നിന്ന് ആരാണ് ഷിൻഡെയ്ക്ക് 500 കോടി നൽകിയതെന്നും, അത് ജാരങ്കെക്ക് ലഭിച്ചില്ലെങ്കിൽ തുക എങ്ങോട്ട് പോയെന്നും കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം പ്രകാരം അന്വേഷിക്കണമെന്ന് റാവത്ത് ആവശ്യപ്പെട്ടു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - റിഷാദ് അലി

Similar News