ഗുവാഹതിയിലെ സ്വകാര്യ ഹോട്ടലിൽ വെടിവെപ്പ്; സ്ത്രീ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു

കൃത്യം നടത്തിയ ശേഷം അക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു

Update: 2026-10-26 17:35 GMT

ഗുവാഹതി: അസമിലെ ഗുവാഹതിയിൽ സ്വകാര്യ ഹോട്ടലിനുള്ളിലുണ്ടായ വെടിവെപ്പിൽ സ്ത്രീ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം.

നഗരത്തിലെ പ്രധാന പാതയായ ഗുവാഹത്തി–ഷില്ലോങ് (ജിഎസ്) റോഡിലെ ബോറ സർവീസ് ഏരിയയിൽ പ്രവർത്തിക്കുന്ന 'ഹോട്ടൽ വിലാസി'ലാണ് വെടിവെപ്പുണ്ടായത്. അക്രമികളുടെ വെടിയേറ്റ് ഒരു സ്ത്രീ ഉൾപ്പെടെ നാലുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

കൃത്യം നടത്തിയ ശേഷം അക്രമികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇവർക്കായി പൊലീസ് ഊർജിതമായ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

സംഭവമറിഞ്ഞ് ഗുവാഹതി പൊലീസ് കമ്മീഷണർ പാർത്ഥസാരഥി മഹന്തയും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ വൻ പൊലീസ് സന്നാഹമാണ് പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News