'മോഹൻലാലിനെ മനസിൽ കണ്ടെഴുതിയ ചിത്രമാണ്, മറ്റൊരാളെക്കുറിച്ച് ആലോചിക്കാൻ വയ്യ'; ജിത്തു മാധവൻ

സാധാരണ ഒരു മലയാളം സിനിമയെക്കാൾ, ഷൂട്ടിനായി ഒരുപാട് ദിവസം ആവശ്യമായിരുന്നു

Update: 2026-10-27 14:58 GMT

ചെന്നൈ: രോമാഞ്ചം, ആവേശം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകൻ ജിത്തു മാധവനൊപ്പമുള്ള മോഹൻലാൽ ചിത്രം. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിന് വേണ്ടി കാത്തിരുന്നത്. എന്നാൽ പിന്നീട് ഈ പ്രോജക്ട് ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോഴിതാ സിനിമ ഉപേക്ഷിക്കാനുള്ള കാരണത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ജിത്തു. സാധാരണ മലയാള സിനിമകളെക്കാൾ കൂടുതൽ ദിവസങ്ങൾ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ആവശ്യമായിരുന്നുവെന്നും അത്രയും ദിവസം മോഹൻലാലിന്‍റെ ഡേറ്റ് ലഭിക്കാത്തതുകൊണ്ടാവാം ചിത്രം നടക്കാതെ പോയതെന്നും സംവിധായകൻ പറയുന്നു.

Advertising
Advertising

''സാധാരണ ഒരു മലയാളം സിനിമയെക്കാൾ, ഷൂട്ടിനായി ഒരുപാട് ദിവസം ആവശ്യമായിരുന്നു. അതുകൊണ്ടാണ് ചിത്രം നടക്കാതെ പോയത് എന്നാണ് ഞാൻ മനസിലാക്കിയത്. ദിവസങ്ങൾ കുറയ്ക്കാൻ ഞാൻ ശ്രമിച്ചെങ്കിലും ആ സിനിമയ്ക്ക് അത് സാധ്യമായിരുന്നില്ല. കുറെ ആക്ഷൻ സീനുകൾ ഉൾപ്പെടെ ഉണ്ടായിരുന്നു. അതിനാൽ ഷൂട്ടിന് കൂടുതൽ ദിവസം ആവശ്യമായിരുന്നു. ലാലേട്ടൻ തുടർച്ചയായി സിനിമകൾ ചെയ്യുന്നുണ്ട്. അതിനാൽ അത്രയും ദിവസം മാറ്റിവെക്കാൻ കഴിയാത്തതുകൊണ്ടാണ് സിനിമ നടക്കാത്തത് എന്നാണ് ഞാൻ മനസിലാക്കിയത്. ഒരു അഭിമുഖത്തിൽ പറയാൻ കഴിയുന്ന കാര്യമാണോ ഇത് എന്നെനിക്ക് അറിയില്ല.മറ്റൊരാളെ വെച്ച് ചെയ്യുന്നത് എളുപ്പമല്ല. മോഹൻലാലിനെ മനസിൽവെച്ചാണ് എഴുതിയത്, അതിൽ മറ്റൊരാളെ സങ്കൽപ്പിച്ച് മാറ്റിയെഴുതാൻ പറ്റില്ല'' ജിത്തു ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മോഹൻലാൽ തന്നെയാണ് ജിത്തു മാധവൻ ചിത്രത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. എന്നാൽ, തന്റെ വരാനിരിക്കുന്ന ഏഴ് സിനിമകളുടെ സംവിധായകരുടെ പേര് മോഹൻലാൽ വെളിപ്പെടുത്തിയപ്പോൾ അതിൽ ജിത്തു മാധവൻ ഉൾപ്പെട്ടിരുന്നില്ല. തരുൺ മൂര്‍ത്തി ചിത്രം അതിമനോഹരം, വിഷ്ണു മോഹന്‍റെ ഓപ്പറേഷൻ ഗംഗ', അനൂപ് സത്യൻ ചിത്രം ,ദിലീഷ് പോത്തന്‍റെ നെടുങ്കണ്ടം മിറാക്കിൾ, പ്രിയദര്‍ശൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്റണി ജോസഫ്, ജീത്തു ജോസഫ് തുടങ്ങിയവര്‍ക്കൊപ്പമുള്ള ഒരു പിടി ചിത്രങ്ങളാണ് മോഹൻലാലിന്‍റെതായി അണിയറയിൽ ഒരുങ്ങുന്നത്.  

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News