'എനിക്ക് നിങ്ങളോട് അഭിനയത്തിൽ ശ്രദ്ധിക്കാൻ പറയാൻ പറ്റുമോ?'; അഹാന കൃഷ്ണയോട് ഫോളോവര്‍, ഒടുവിൽ കമന്‍റ് നീക്കം ചെയ്ത് നടി

ദിയ കൃഷ്ണയുടെ നിലപാടുകളെ ചോദ്യം ചെയ്ത് ‘ഫ്ലേവേഴ്സ് ബൈ നീലം’ എന്ന പേജിലൂടെ അഹാനയോട് ചോദ്യങ്ങൾ ഉന്നയിച്ചത്

Update: 2026-10-27 10:23 GMT

തിരുവനന്തപുരം: നടിയും ഇന്‍ഫ്ലുവൻസറുമായ അഹാന കൃഷ്ണയും ഇന്‍സ്റ്റഗ്രാം ഫോളോവറായ ‘ഫ്ലേവേഴ്സ് ബൈ നീലം’ എന്ന പേജിന്റെ ഉടമയും തമ്മിലുള്ള വാക്പോരാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ പ്രധാന ചര്‍ച്ച. കേരളത്തിനെതിരെ വിദ്വേഷ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബറെ സഹോദരി ദിയ കൃഷ്ണ പിന്തുണച്ചതിനെത്തുടര്‍ന്നുണ്ടായ വിവാദം അഹാന ഏറ്റുപിടിച്ചതാണ് പുതിയ തര്‍ക്കത്തിലേക്ക് വഴി തുറന്നത്.


ദിയ കൃഷ്ണയുടെ നിലപാടുകളെ ചോദ്യം ചെയ്ത് ‘ഫ്ലേവേഴ്സ് ബൈ നീലം’ എന്ന പേജിലൂടെ അഹാനയോട് ചോദ്യങ്ങൾ ഉന്നയിച്ചത്. ‘ദിയ കേരളത്തിലെ ഒരു പ്രത്യേക മതവിഭാഗത്തെ എതിർക്കുന്നുണ്ടെങ്കിൽ, ദുൽഖർ സൽമാനോടും പ്രശ്നമുണ്ടാകേണ്ടതല്ലേ? അതാണ് ആളുകൾ ചൂണ്ടിക്കാണിക്കാൻ ശ്രമിച്ച വിഷയം’ എന്നായിരുന്നു ഫോളോവറുടെ ചോദ്യം. ‘ഫ്ലേവേഴ്സ് ബൈ നീലം, ബേക്കിങ്ങിൽ മാത്രം ശ്രദ്ധിക്കൂ. വിവേകത്തോടെ അഭിപ്രായങ്ങൾ പറയുന്നതിനേക്കാൾ നന്നായി നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത് ആ ജോലിയാണെന്ന് തോന്നുന്നു’ എന്നായിരുന്നു അഹാന മറുപടി നൽകിയത്.

Advertising
Advertising

ഇതിന് ഫോളോവര്‍ നൽകിയ മറുപടിയാണ് വൈറലാകുന്നത്. ‘അഹാന, കുറഞ്ഞപക്ഷം നിങ്ങൾക്ക് എന്നോട് ബേക്കിങ്ങിൽ ശ്രദ്ധിക്കാൻ പറയാമല്ലോ. എന്നാൽ എനിക്ക് നിങ്ങളോട് എന്താണ് പറയാൻ കഴിയുക? അഭിനയത്തിൽ ശ്രദ്ധിക്കാൻ പറയാൻ പറ്റുമോ? തീർച്ചയായും ഇല്ല. നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന ഓരോ ചെറിയ കാര്യങ്ങളും കഴിക്കുന്ന ഭക്ഷണവും ചെയ്യുന്ന മേക്കപ്പുമെല്ലാം പോസ്റ്റ് ചെയ്യുന്നത് തുടരുന്നതായിരിക്കും നിങ്ങൾക്ക് കൂടുതൽ നല്ലത്. കാരണം, അർഥവത്തായ ഒരു പോസ്റ്റ് ഇടുന്നതിനേക്കാൾ നന്നായി ഇത്തരം കാര്യങ്ങളാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നത്’ എന്നായിരുന്നു നീലത്തിന്റെ മറുപടി.പിന്നാലെ കമന്‍റ് അഹാന ഡിലീറ്റ് ചെയ്തു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News