അയ്യപ്പന്‍ നായര്‍ തെലുങ്കില്‍ ഭീംല നായക്, കോശിയായി റാണ ദഗുബാട്ടി, മേക്കിങ് വീഡിയോ വൈറല്‍

പവൻ കല്യാണും റാണ ദ​ഗുബാട്ടിയുമാണ് അയ്യപ്പനും കോശിയുടെ തെലുങ്ക് പതിപ്പില്‍ പ്രധാന വേഷത്തിലെത്തുന്നത്

Update: 2021-07-28 10:32 GMT
Editor : Roshin | By : Web Desk

സച്ചിയുടെ സംവിധാനത്തിൽ ബിജു മേനോനും പൃഥ്വിരാജും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ സിനിമയാണ് അയ്യപ്പനും കോശിയും. വലിയ വിജയം നേടിയ ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്കിന് ഒരുങ്ങുകയാണ്. പവൻ കല്യാണും റാണ ദ​ഗുബാട്ടിയുമാണ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പില്‍ പ്രധാന വേഷത്തിലെത്തുന്നത്. സിനിമയുടെ ചിത്രീകരണം പുനഃരാരംഭിച്ചതിന് പിന്നാലെ മേക്കിങ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

ബിജു മേനോന്‍ അവതരിപ്പിച്ച അയ്യപ്പന്‍ നായരായി പവൻ കല്യാണാണ് വേഷമിടുന്നത്. ഭീംല നായക് എന്നാണ് കഥാപാത്രത്തിന്‍റെ പേര്. പൃഥ്വിരാജ് ചെയ്ത കോശി കുര്യന്‍റെ റോളില്‍ റാണ ദഗുബാട്ടിയാണ് എത്തുന്നത്. കോശിയെ പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷമുള്ള രംഗങ്ങളാണ് വിഡിയോയിൽ കാണാനാകുന്നത്. സിതാര എന്‍റര്‍ടെയിന്മെന്‍റ് നിർമിക്കുന്ന ചിത്രത്തിന് പേരിട്ടിട്ടില്ല.

Advertising
Advertising

സാഗര്‍ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷാണ് നായിക. മലയാളത്തിൽ നിന്ന് വ്യത്യസ്തമായി പവന്‍ കല്യാണ്‍ സിനിമകളുടെ ശൈലിയിലാവും സിനിമയെടുക്കുക. പവന്‍ കല്യാണിന്‍റെ കഥാപാത്രത്തിലൂടെ കഥ പറയുന്ന രീതിയിലാണ് തെലുങ്ക് പതിപ്പെന്നും റിപ്പോര്‍ട്ടുകളുണ്ട്. എസ്. തമനാണ് സംഗീതം. ത്രിവിക്രം ശ്രീനിവാസാണ് സംഭാഷണം.


Full View


Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News