'മാലികില്‍ ഇസ്‍ലാമോഫോബിയ കണ്ടില്ല, ഉണ്ടാക്കിയെടുക്കുന്നു': മാല പാര്‍വതി

'നേരത്തെ ആഷിഖ് അബു ചെയ്യാനിരുന്ന സിനിമക്ക് നേരെ സംഘപരിവാര്‍ എന്തൊരു ബഹളമായിരുന്നു. സിനിമ തുടങ്ങും മുമ്പേ വിമര്‍ശനമുണ്ടായില്ലേ. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഇവിടെ ആള്‍ക്കാര്‍ക്ക് സിനിമ ചെയ്യാമല്ലോ!'

Update: 2021-07-17 17:51 GMT
Editor : ijas

ഫഹദ് ഫാസില്‍ നായകനായ മാലികില്‍ പരക്കെ ആരോപിക്കപ്പെട്ട പോലെ ഇസ്‍ലാമോഫോബിയ ഘടകങ്ങള്‍ കാണാന്‍ സാധിച്ചില്ലെന്നും ഇസ്‍ലാമോഫോബിയ ഉണ്ടാക്കിയെടുക്കുകയാണെന്നും ചലച്ചിത്ര നടി മാല പാര്‍വതി. മഹേഷിനെ കോര്‍ണര്‍ ചെയ്ത് ഒരു സാഹചര്യം ഒരു സമുദായത്തിനെതിരെയുണ്ടാക്കുകയാണെന്നും മാല പാര്‍വതി ആരോപിച്ചു. താനിതില്‍ പങ്കാളിയല്ലെന്നും തനിക്കാ സിനിമയില്‍ ഒന്നും തോന്നിയില്ലെന്നും മാല പാര്‍വതി മീഡിയവണിനോട് പറഞ്ഞു. മാലികില്‍ ഒരു പ്രധാന വേഷത്തില്‍ പാര്‍വതിയും അഭിനയിച്ചിരുന്നു.

ചരിത്രമാണെന്ന് ഒരിടത്തും പറയാതെയാണ് മഹേഷ് നാരായണന്‍ മാലിക് എടുത്തതെന്നും ഒരു വിഷയം പത്രത്തില്‍ വായിച്ചോ ഇന്‍സ്പയര്‍ ചെയ്തോ ഒരാള്‍ക്ക് സിനിമ ചെയ്യാന്‍ പാടില്ലേയെന്നും പാര്‍വതി ചോദിച്ചു. മഹേഷിന് ചെയ്യാന്‍ പറ്റുന്ന, പറയാന്‍ തോന്നുന്ന രീതിയില്‍ സിനിമ ചെയ്യാനുള്ള സ്വാതന്ത്രൃമുണ്ട്. വിമര്‍ശിക്കാനുള്ള സ്വാതന്ത്രൃവുമുണ്ട്. വിമര്‍ശിക്കട്ടെ, സിനിമകളുണ്ടാവട്ടെ. വിമര്‍ശനവും ചര്‍ച്ചയും നമ്മുടെ നാട്ടിലുള്ളതാണ്. മനോഹരമായ സിനിമ മഹേഷ് ചെയ്തു എന്നാണ് മനസ്സിലാക്കുന്നത്. ഗംഭീര സിനിമയാണ്. അദ്ദേഹം പറയുന്നത് പലപ്പോഴും ഇവിടെ വര്‍ഗീയ കലാപമുണ്ടാകുന്നത് സര്‍ക്കാരും പോലീസും ചേര്‍ന്നിട്ടാണ്, അല്ലാതെ മനുഷ്യര് തമ്മില്‍ അങ്ങനെ യുദ്ധങ്ങളൊന്നുമുണ്ടായിട്ടില്ല'- മാല പാര്‍വതി മീഡിയവണിനോട് പറഞ്ഞു. 

Advertising
Advertising

സിനിമയുടെ ഉള്ളടക്കത്തിന്‍റെ ഉത്തരവാദിത്വത്തില്‍ നിന്നും എഴുത്തുകാരനോ സംവിധായകനോ മാറി നില്‍ക്കാന്‍ സാധിക്കുമോ എന്ന ചോദ്യത്തോടും മാല പാര്‍വതി പ്രതികരിച്ചു. മഹേഷ് ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതിരിക്കും എന്ന് പ്രതീക്ഷിക്കുന്നില്ല. കൃത്യമായും ചോദിച്ചാല്‍ മഹേഷിന് ഉത്തരങ്ങളുണ്ടാകും. നേരത്തെ ആഷിഖ് അബു ചെയ്യാനിരുന്ന സിനിമക്ക് നേരെ സംഘപരിവാര്‍ എന്തൊരു ബഹളമായിരുന്നു. സിനിമ തുടങ്ങും മുമ്പേ വിമര്‍ശനമുണ്ടായില്ലേ. ഇതൊരു ജനാധിപത്യ രാജ്യമാണ്. ഇവിടെ ആള്‍ക്കാര്‍ക്ക് സിനിമ ചെയ്യാമല്ലോ! നിങ്ങള്‍ വിമര്‍ശിക്കൂ, ചോദ്യങ്ങള്‍ ഉന്നയിക്കൂ, പക്ഷേ സിനിമ ചെയ്യരുത് എന്ന് പറയരുത്. സിനിമയുടെ ഉള്ളടക്കം അദ്ദേഹത്തിന്‍റെ മാത്രം സ്വാതന്ത്രൃമല്ലേയെന്നും മാല പാര്‍വതി പറഞ്ഞു. 

Full View
Tags:    

Editor - ijas

contributor

Similar News