കാക്കിയിട്ടാല്‍ ശരിക്കും ഡിജിപി; നടന്‍ ചെമ്പില്‍ അശോകന് പിന്നാലെ ട്രോളന്‍മാര്‍

ഒപ്പം അശോകന്‍റെ ചിത്രവും അനില്‍കാന്തിന്‍റെ ചിത്രവും ചേര്‍ത്തുവച്ചുകൊണ്ടുള്ള ട്രോളുകളും സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്

Update: 2021-07-01 06:54 GMT

ലോക്നാഥ് ബെഹ്റ ഡിജിപിയായി ചുമതലയേറ്റപ്പോള്‍ നടന്‍ സാജു നവോദയക്ക് (പാഷാണം ഷാജി) പിന്നാലെയായിരുന്നു ട്രോളന്‍മാര്‍. ഇരുവരുടെയും മുഖസാദൃശ്യമായിരുന്നു ഇതിന് കാരണം. ബെഹ്റ സ്ഥാനമൊഴിഞ്ഞതോടെ പുതിയ പൊലീസ് മേധാവിയായി അനില്‍ കാന്ത് ചുമതലയേല്‍ക്കുകയും ചെയ്തു. അനില്‍ കാന്തിനും അപരനെ കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നിരവധി വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചെമ്പില്‍ അശോകനെയാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തിരിക്കുന്നത്.

കാക്കിയിട്ടാല്‍ ശരിക്കും ഡിജിപിയാണെന്നാണ് അശോകനെക്കുറിച്ച് സോഷ്യല്‍മീഡിയ പറയുന്നത്. ഒപ്പം അശോകന്‍റെ ചിത്രവും അനില്‍കാന്തിന്‍റെ ചിത്രവും ചേര്‍ത്തുവച്ചുകൊണ്ടുള്ള ട്രോളുകളും സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്. അനില്‍കാന്ത് ചുമതലയേറ്റതിന് പിന്നാലെ രാവിലെ മുതല്‍ തന്‍റെ ഫോണിലേക്ക് നിരവധി കോളുകളാണ് എത്തിയതെന്ന് ചെമ്പില്‍ അശോകന്‍ പറയുന്നു.

എന്തായാലും തന്‍റെ മുഖച്ഛായയുള്ള പുതിയ പൊലീസ് മേധാവിയെ കാണാനായി കാത്തിരിക്കുകയാണ് അദ്ദേഹം. 'പുതിയ പൊലീസ് മേധാവിയെ കാണണമെന്നുണ്ട്, പക്ഷേ സാധ്യമാകുമോ എന്ന് അറിയില്ല. ചില സിനിമകളിൽ ഞാൻ പൊലീസുകാരനായി അഭിനയിച്ചിട്ടുണ്ട്, ഐപിഎസ് ഓഫീസറുടെ റോളു ചെയ്യാനായി കാത്തിരിക്കുകയാണ്'- അശോകൻ പറഞ്ഞു. 

Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News