ആദ്യസിനിമയുടെ റിലീസിന് കാത്തുനില്‍ക്കാതെ സംവിധായകന്‍ ബൈജു പറവൂര്‍ വിടവാങ്ങി; ഭക്ഷ്യവിഷബാധയെന്ന് സംശയം

ശാരീരിക അസ്വസ്ഥതയും പനിയും മൂലം ചികിത്സ തേടിയിരുന്നു

Update: 2023-06-27 07:20 GMT
Editor : Jaisy Thomas | By : Web Desk

ബൈജു പറവൂര്‍

Advertising

സംവിധായകനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബൈജു പറവൂർ (42) മരിച്ചു.പറവൂർ നന്തികുളങ്ങര കൊയ്പാമഠത്തിൽ ശശിയുടെയും സുമയുടെയും മകനാണ്. ശാരീരിക അസ്വസ്ഥതയും പനിയും മൂലം ചികിത്സ തേടിയിരുന്നു. ഭക്ഷ്യവിഷബാധയെ തുടർന്നാണ് മരണമെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു.

ഒരു സിനിമയുടെ ചർച്ചയുമായി ബന്ധപ്പെട്ട് കോഴിക്കോട്ട്‌ ആയിരുന്ന ബൈജു ശനിയാഴ്ച കാറിൽ വീട്ടിലേക്ക് മടങ്ങുംവഴി ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചിരുന്നു. ഇതിനുശേഷം അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് കുന്നംകുളത്തുള്ള ഭാര്യവീട്ടിലേക്ക് പോവുകയും അവിടെ ചികിത്സ തേടുകയും ചെയ്തു. അസുഖം കുറയാത്തതിനെ തുടർന്ന് പറവൂരിലെ വീട്ടിലെത്തുകയും ഞായറാഴ്ച കുഴുപ്പിള്ളിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. നില വഷളായതിനെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരിച്ചു.

രണ്ട് പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്രമേഖലയിൽ പ്രവർത്തിക്കുന്ന ബൈജു 45 ഓളം ചിത്രങ്ങളില്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആദ്യമായി സംവിധാനം ചെയ്ത 'സീക്രട്ട്' എന്ന ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ബൈജുവിന്‍റെ അപ്രതീക്ഷിത വേര്‍പാട്. 

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News