നടി സ്വാസിക വിവാഹിതയാകുന്നു; വരന്‍ ടെലിവിഷന്‍ താരം പ്രേം ജേക്കബ്

‘മനംപോലെ മം​ഗല്യം’ എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്

Update: 2024-01-16 07:49 GMT

പ്രേം ജേക്കബ്/സ്വാസിക

നടി സ്വാസിക വിജയ് വിവാഹിതയാകുന്നു. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ. ഇരുവരുടേതും പ്രണയവിവാഹമാണ്. ജനുവരി 26 ന് തിരുവനന്തപുരത്ത് വിവാഹവും 27ന് കൊച്ചിയിൽ സുഹൃത്തുക്കൾക്കായി വിവാഹവിരുന്നും സംഘടിപ്പിക്കും.

‘മനംപോലെ മം​ഗല്യം’ എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും പ്രേക്ഷകരുടെ ഇടയില്‍ വൈറലായിരുന്നു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം.

മൂവാറ്റുപുഴ സ്വദേശിയായ സ്വാസികയുടെ യഥാര്‍ഥ പേര് പൂജ വിജയ് എന്നാണ്. വിജയകുമാറിന്‍റെയും ഗിരിജയുടെയും മകളാണ്. 2010ല്‍ വൈഗ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സ്വാസിക സിനിമയിലെത്തുന്നത്. സിനിമാകമ്പനിയാണ് ആദ്യ മലയാള ചിത്രം. പിന്നീട് മിനിസ്ക്രീനിലൂടെയാണ് സ്വാസിക മലയാളത്തില്‍ ശ്രദ്ധ നേടുന്നത്. ദത്തുപുത്രി, സീത എന്നീ സീരിയലുകളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടനടിയായി സ്വാസിക മാറി. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍‌ഡ് ലഭിച്ചിട്ടുണ്ട്. പ്രഭുവിന്‍റെ മക്കള്‍, പൊറിഞ്ചു മറിയം ജോസ്, ചതുരം,ആറാട്ട്,കുമാരി,മോണ്‍സ്റ്റര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഉടയോള്‍,പ്രൈസ് ഓഫ് പൊലീസ്, ജെന്നിഫര്‍,വമ്പത്തി, ലബര്‍ പന്ത് എന്നിവയാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന സ്വാസികയുടെ ചിത്രങ്ങള്‍. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News