ഒ.ടി.ടി റിലീസിന് പിന്നാലെ മാലിക് ചോര്‍ന്നു; ചിത്രം ടെലഗ്രാമില്‍

വാട്ട്സാപ്പ് ഗ്രൂപ്പുകളിലും മറ്റുമായി ചിത്രത്തിന്‍റെ ലിങ്ക് പ്രചരിക്കുന്നുണ്ട്

Update: 2021-07-15 03:52 GMT
Editor : Jaisy Thomas | By : Web Desk
Advertising

ആമസോൺ പ്രൈമിൽ ഒ.ടി.ടി റിലീസിന് പിന്നാലെ ഫഹദ് ഫാസിൽ ചിത്രം മാലിക് ടെലിഗ്രാമിൽ പ്രചരിക്കുന്നു. വാട്ട്സാപ്പ് ഗ്രൂപ്പുകളിലും മറ്റുമായി ചിത്രത്തിന്‍റെ ലിങ്ക് പ്രചരിക്കുന്നുണ്ട്. ഇന്നലെ രാത്രിയാണ് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്‍റെ പൂര്‍‌ണ്ണമായ പതിപ്പാണ് ടെലഗ്രാമില്‍ ചോര്‍ന്നിരിക്കുന്നത്.

വലിയ ബഡ്ജറ്റില്‍ തിയറ്റര്‍ റിലീസ് ലക്ഷ്യം വച്ച് ഒരുക്കിയ ചിത്രമാണ് മാലിക്. മെയ് 13നായിരുന്നു ചിത്രം റിലീസ് ചെയ്യാനിരുന്നത്. കോവിഡ് രണ്ടാം തരംഗത്തില്‍ തിയറ്ററുകള്‍ അടച്ച സാഹചര്യത്തിലാണ് ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്.

നിമിഷ സജയനാണ് നായിക. വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍,ഇന്ദ്രന്‍സ്, സലിം കുമാര്‍ , സനല്‍ അമന്‍, ദിനേഷ് പ്രഭാകര്‍, പാര്‍വതി കൃഷ്ണ, ദിവ്യ പ്രഭ, അപ്പാനി ശരത്, സുധി കൊപ്പ, രാജേഷ് ശര്‍മ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന്‍റെ കഥ,എഡിറ്റിംഗ് എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. ആന്‍റോ ജോസഫാണ് നിര്‍മാണം. ക്യാമറ-സാനു ജോണ്‍ വര്‍ഗീസ്, സംഗീതം-സുഷിന്‍ ശ്യാം.

Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News