അന്ന് ദുല്‍ഖറിന്‍റെ പിറന്നാളാണെന്ന് മറന്നുപോയിരുന്നു; വൈറല്‍ ചിത്രത്തെക്കുറിച്ച് മമ്മൂട്ടി

‘കണ്ണൂർ സ്ക്വാഡി’ന്റെ വിശേഷങ്ങൾ പങ്കുവച്ചുള്ള അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

Update: 2023-10-03 06:29 GMT

മമ്മൂട്ടിയും ദുല്‍ഖറും

കൊച്ചി: ദുൽഖർ സൽമാന്‍റെ പിറന്നാളിന് മമ്മൂട്ടി ഫേസ്ബുക്കില്‍ പങ്കുവച്ച ചിത്രം വൈറലായിരുന്നു. വീടിന് മുന്നിൽ പച്ച ഷർട്ട് ധരിച്ചുകൊണ്ട് പങ്കുവെച്ച ചിത്രത്തിന് പരിസ്ഥിതി സംരക്ഷണ ദിനാശംസകൾ എന്നായിരുന്നു അടിക്കുറിപ്പ് നല്‍കിയിരുന്നത്. ദുൽഖറിന്‍റെ ജന്‍മദിനമാണെന്ന് അറിയാതെയാണ് ആ ഫോട്ടോ പോസ്റ്റ് ചെയ്തതെന്ന് വെളിപ്പെടുത്തുകയാണ് ഇപ്പോൾ മമ്മൂട്ടി. ‘കണ്ണൂർ സ്ക്വാഡി’ന്റെ വിശേഷങ്ങൾ പങ്കുവച്ചുള്ള അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം പറഞ്ഞത്.

‘‘അത് ആക്സിഡന്റ്ലി ഇട്ട പോസ്റ്റാണ്. അവന്റെ പിറന്നാളാണെന്നത് ഇടാതെ പോയതാണ്, രാവിലെ പോസ്റ്റ് ചെയ്തതാണ്. മറന്നുപോയി. ആളുകൾക്ക് ട്രോൾ ചെയ്യാം അതിൽ കുഴപ്പമൊന്നുമില്ല. ട്രോൾ എപ്പോഴും മോഡേൺ കാർട്ടൂണുകളാണ്. ഇപ്പോഴാരും കാർട്ടൂൺ വരയ്ക്കാറില്ല.” മമ്മൂട്ടി പറഞ്ഞു.

Advertising
Advertising

ആരാധകരെ പറ്റിയുള്ള തന്‍റെ കാഴ്ചപ്പാടും മമ്മൂട്ടി പങ്കുവെച്ചു. ''ആരാധകരാണ് എല്ലാം. പലതരം ആരാധനയുണ്ട്. ആരാധകർക്ക് ഇഷ്ടം കൊണ്ട് ദേഷ്യം തോന്നുന്നവരില്ലേ. പക്ഷേ ചിലയാളുകൾക്ക് അവർക്ക് ഇഷ്ടമില്ലാത്ത കാര്യം ചെയ്താൽ അത് ദേഷ്യമായിമാറും. അങ്ങനെ ഒത്തിരിപേർക്ക് എന്നോട് ദേഷ്യമുണ്ട്. ഇത് എന്റെ മാത്രം കുറ്റം കൊണ്ടല്ല. സിനിമ ചീത്തയാവുമ്പോൾ വിഷമിച്ചിട്ട് കാര്യമില്ല. ഞാൻ മാത്രമല്ല അതിന് ഉത്തരവാദി. വിജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും ഞാൻ എടുക്കുന്നില്ല. എന്റെ ആരാധകർ അതൊന്ന് മനസിലാക്കിയാൽ മതി' മമ്മൂക്ക പറഞ്ഞു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News