ഇച്ചാക്കക്ക് ലാലുവിന്‍റെ വക ഒരു നുള്ള്; കേരളീയം വേദിയിലെ സൗഹൃദക്കാഴ്ച,വീഡിയോ

ശ്യാംകുമാർ എന്ന ഫോട്ടോഗ്രാഫർ ആണ് ഈ മനോഹര നിമിഷം ക്യാമറയില്‍ പകർത്തിയത്

Update: 2023-11-02 07:44 GMT

മമ്മൂട്ടിയും മോഹന്‍ലാലും കേരളീയം വേദിയില്‍

തിരുവനന്തപുരം: മമ്മൂട്ടി,മോഹന്‍ലാല്‍,കമല്‍ഹാസന്‍,ശോഭന..താരസമ്പന്നമായിരുന്നു കഴിഞ്ഞ ദിവസത്തെ കേരളീയം ഉദ്ഘാടന വേദി. ചടങ്ങിന്‍റെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ലാലും മമ്മൂട്ടിയും അടുത്തടുത്ത കസേരകളിലായിരുന്നു ഇരുന്നത്. ഇതിനിടെ ലാല്‍ ഒപ്പിച്ച കുസൃതിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

അടുത്തടുത്ത കസേരകളിൽ ഇരുന്ന് സംസാരിച്ചിരിക്കുന്നതിനിടയിൽ മമ്മൂട്ടിയുടെ തുടയില്‍ കുസൃതിയോടെ നുള്ളുന്ന മോഹൻലാലിന്‍റെ വിഡിയോയാണ് വൈറലായത്. ശ്യാംകുമാർ എന്ന ഫോട്ടോഗ്രാഫർ ആണ് ഈ മനോഹര നിമിഷം ക്യാമറയില്‍ പകർത്തിയത്. ഇച്ചാക്ക എന്നാണ് മമ്മൂട്ടിയെ മോഹന്‍ലാല്‍ സ്നേഹത്തോടെ വിളിക്കുന്നത്. ലാലു എന്നു തിരിച്ച് മമ്മൂട്ടിയും. ഇച്ചാക്കയുടെയും ലാലുവിന്‍റെയും സ്നേഹത്തെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്‍റ് ചെയ്തിരിക്കുന്നത്.നുള്ളി കളിക്കുവാണല്ലേ..., പുത്തന്‍ കോടിക്ക് നുള്ള്, മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.

Advertising
Advertising

കസവുമുണ്ടും ക്രീം നിറത്തിലുള്ള ഷര്‍ട്ടും അണിഞ്ഞാണും മൂന്നു താരങ്ങളും ചടങ്ങിനെത്തിയത്. കസവ് സാരി ധരിച്ച് ശോഭനയും. ഉദ്ഘാടന വേദിയില്‍ വച്ച് മോഹന്‍ലാല്‍ എടുത്ത സെല്‍ഫിയും വൈറലാണ്. നടി മഞ്ജു വാര്യരെയും ചടങ്ങിന് ക്ഷണിച്ചിരുന്നുവെങ്കിലും ചെന്നൈയില്‍ ഷൂട്ടിംഗ് തിരക്കായതിനാല്‍ പങ്കെടുക്കാനായില്ല. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News