'തെലുഗില്‍ വില്ലനാവാന്‍ മമ്മൂട്ടി?'; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം

2019ൽ പുറത്തിറങ്ങിയ യാത്രയാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച തെലുഗ് ചിത്രം

Update: 2021-07-03 14:02 GMT
Editor : ijas

ഒരിടവേളക്ക് ശേഷം തെലുഗില്‍ അഭിനയിക്കാന്‍ ഒരുങ്ങി മമ്മൂട്ടി. അഖില്‍ അക്കിനേനി നായകനാവുന്ന പുതിയ തെലുഗ് ചിത്രത്തിലാണ് മമ്മൂട്ടി വില്ലന്‍ വേഷത്തില്‍ അഭിനയിക്കുന്നത്. 'ഏജന്‍റ്' എന്നു പേരിട്ട തെലുഗു ചിത്രം സൈറ നരസിംഹ റെഡ്ഡി സിനിമ ഒരുക്കിയ സുരേന്ദ്രര്‍ റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അഖില്‍ അക്കിനേനി സ്പൈ ഏജന്‍റായാണ് എത്തുന്നത്. അമേരിക്കന്‍ ആക്ഷന്‍ ത്രില്ലര്‍ ബോണ്‍ സീരീസില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് സിനിമ ഒരുങ്ങുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശ രാജ്യങ്ങളിലാകും സിനിമയുടെ ചിത്രീകരണം നടക്കുക. ചിത്രത്തിന്‍റെ ചിത്രീകരണം ജൂലൈ 12ന് ഹൈദരാബാദില്‍ ആരംഭിക്കും. അതെ സമയം തെലുഗു ചിത്രത്തില്‍ മമ്മൂട്ടി ഭാഗമാണോയെന്ന കാര്യത്തില്‍ താരത്തിന്‍റെ ഭാഗത്തുനിന്നും ഒരു സ്ഥിരീകരണവും ഇത് വരെയുണ്ടായിട്ടില്ല.

Advertising
Advertising

2019ൽ പുറത്തിറങ്ങിയ യാത്രയാണ് മമ്മൂട്ടി അവസാനമായി അഭിനയിച്ച തെലുഗ് ചിത്രം. വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപര്‍വമാണ് നിലവില്‍ മമ്മൂട്ടി ഭാഗമായ സിനിമ. അതിന് ശേഷം നവാഗതയായ രതീന ഷെര്‍ഷാദ് സംവിധാനം ചെയ്തു ഹര്‍ഷാദ്-സുഹാസ്-ഷറഫു എന്നിവര്‍ തിരക്കഥ എഴുതിയ പുഴു എന്ന സിനിമയില്‍ പാര്‍വതിയോടൊത്ത് മമ്മൂട്ടി അഭിനയിക്കും.

ദി പ്രീസ്റ്റ്, വൺ എന്നീ സിനിമകളാണ് മമ്മൂട്ടിയുടേതായി ഒടുവിൽ പുറത്തിറങ്ങിയത്.

Tags:    

Editor - ijas

contributor

Similar News