'മനസകമില്‍ മുഹബ്ബത്ത് പെര്ത്ത് നിനവുകള്‍ കുരുത്ത്'; തല്ലുമാലയിലെ ഹിറ്റ് ഗാനം ഒടുവില്‍ പുറത്ത്

ബാപ്പു വെള്ളിപറമ്പിന്‍റെ പഴയ കല്യാണ പാട്ട് പുത്തന്‍ രൂപത്തിലായിരുന്നു തല്ലുമാല സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നത്

Update: 2023-01-09 14:26 GMT
Editor : ijas | By : Web Desk

പോയ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൊന്നായ തല്ലുമാലയിലെ കാത്തിരുന്ന ഗാനം പുറത്തിറങ്ങി. 'മനസകമില്‍ മുഹബ്ബത്ത് പെര്ത്ത് നിനവുകള്‍ കുരുത്ത്', എന്ന് തുടങ്ങുന്ന കല്യാണ പാട്ടാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ബാപ്പു വെള്ളിപറമ്പിന്‍റെ പഴയ കല്യാണ പാട്ട് പുത്തന്‍ രൂപത്തിലായിരുന്നു തല്ലുമാല സിനിമയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. സിനിമയിലെ ഈ ഗാനം തിയറ്ററിലും പുറത്തും ആസ്വാദകരെ ആവേശത്തിരയിലെത്തിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാം റീല്‍സില്‍ അടക്കം ട്രെന്‍ഡിങായ ഗാനം വലിയ ഇടവേളക്ക് ശേഷമാണ് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിടുന്നത്.

Advertising
Advertising
Full View

വിഷ്ണു വിജയ് ആണ് ഗാനത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. മീര പ്രകാശ്, സിന്ദുരി, ഗായത്രി രാജീവ്, വിഷ്ണു വിജയ് എന്നിവരാണ് ഗാനമാലപിച്ചത്.

ടോവിനോ തോമസും കല്യാണി പ്രിയദര്‍ശനും പ്രധാനവേഷങ്ങളിലെത്തിയ തല്ലുമാല ആഗസ്റ്റ് 12ന് ആണ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍, ആഷിഖ് ഉസ്മാന്‍ നിര്‍മിച്ച ചിത്രം ഖാലിദ് റഹ്മാനാണ് സംവിധാനം ചെയ്തത്. മുഹ്‌സിന്‍ പരാരിയും അഷറഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. ജിംഷി ഖാലിദ് ഛായാഗ്രഹണവും നിഷാദ് യൂസുഫ് എഡിറ്റിംഗും നിര്‍വ്വഹിച്ചു.

Tags:    

Writer - ijas

contributor

Editor - ijas

contributor

By - Web Desk

contributor

Similar News