നായകനായി മണികണ്ഠന്‍; 'രണ്ടാം മുഖം'റിലീസിനൊരുങ്ങുന്നു

മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Update: 2022-09-27 03:05 GMT
Editor : Jaisy Thomas | By : Web Desk

കൊച്ചി: അഭിനയപ്രതിഭ മണികണ്ഠന്‍ ആചാരി വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ഒരുങ്ങുന്നു. മണികണ്ഠന്‍ നായകനായി അഭിനയിക്കുന്ന 'രണ്ടാം മുഖം'റിലീസിനൊരുങ്ങി. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ.ടി രാജീവും കെ. ശ്രീവര്‍മ്മയും സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രമാണ് 'രണ്ടാംമുഖം' കൃഷ്ണജിത്ത് എസ്. വിജയനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് രണ്ടാംമുഖം ചര്‍ച്ച ചെയ്യുന്നത്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാണ് സിനിമയുടെ ഇതിവൃത്തം. നാട്ടിന്‍പുറത്തിന്‍റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന ഈ സിനിമ ഒരു സമ്പൂര്‍ണ റിയലിസ്റ്റിക് മൂവി തന്നെയാണ്. സസ്പെന്‍സും ത്രില്ലുമൊക്കെ സിനിമയുടെ മറ്റൊരു പുതുമയാണ്. മിഴി, ദിനം, നോര്‍ത്ത് എന്‍റ് അപ്പാര്‍ട്ട്മെന്‍റ്സ്, ഇരയെ തേടല്‍, ബാല്‍ക്കണി തുടങ്ങിയ ചിത്രങ്ങള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയ കെ ശ്രീവര്‍മ്മയാണ് രണ്ടാം മുഖത്തിന് രചന നിര്‍വ്വഹിക്കുന്നത്. ചിത്രം ഉടനെ തിയറ്ററിലെത്തും.

Advertising
Advertising

അഭിനേതാക്കള്‍ - കൃഷ്ണജിത്ത് എസ്. വിജയന്‍, ബിറ്റോ ഡേവിസ്, നന്ദന്‍ ഉണ്ണി, റിയാസ് എം.ടി, വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്പരം പ്രദീപ്, സൂഫി സുധീര്‍, കെ.ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രന്‍, രേവതി ശാരി. ബാനര്‍-യു കമ്പനി/കണ്ടാ ഫിലിംസ്, നിര്‍മ്മാണം കെ.ടി രാജീവ്, കെ ശ്രീവര്‍മ്മ, ,കഥ, തിരക്കഥ, സംഭാഷണം കെ ശ്രീവര്‍മ്മ. ക്യാമറ അജയ് പി പോള്‍, ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍, എഡിറ്റിംഗ് ഹരി മോഹന്‍ദാസ്, സംഗീതം രാജേഷ് ബാബു കെ ശൂരനാട്, ഗാനരചന ബാപ്പു വാവാട്, നിഷാന്ത് കോടമന, ഡോ പി.എന്‍ രാജേഷ് കുമാര്‍, മേക്കപ്പ് അനൂപ് സാബു, ആര്‍ട്ട് ശ്രീജിത്ത് ശ്രീധര്‍, കോസ്റ്റ്യൂം ഡിസൈനര്‍ ആദിത്യ നാണു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് പറവൂര്‍, പി.ആര്‍.ഒ പി.ആര്‍ സുമേരന്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സഹദ് നടേമ്മല്‍, സ്റ്റുഡിയോ കെ സ്റ്റുഡിയോസ് കൊച്ചി, സ്റ്റില്‍സ് വിഷ്ണു രഘു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News