ചലച്ചിത്ര നയരൂപീകരണം; മഞ്ജു വാര്യരും രാജീവ് രവിയും സമിതിയിൽ നിന്ന് പിന്മാറി

സമിതിയിൽ യോഗ്യതയുള്ളവരില്ലെന്ന വിമർശനത്തിന് പിന്നാലെയാണ് ഇരുവരുടെയും പിന്മാറ്റം.

Update: 2023-07-24 12:30 GMT
Advertising

കൊച്ചി: ചലച്ചിത്ര നയരൂപീകരണത്തിനുള്ള കരട് തയ്യാറാക്കുന്ന സമിതിയിൽ നിന്ന് മഞ്ജു വാര്യരും രാജീവ് രവിയും പിന്മാറി. സമിതിയിൽ യോഗ്യതയുള്ളവരില്ലെന്ന വിമർശനത്തിന് പിന്നാലെയാണ് ഇരുവരുടെയും പിന്മാറ്റം. സമിതിക്കെതിരെ സിനിമ മേഖലയിൽ നിന്നു തന്നെ വിമർശനം ഉയർന്നിരുന്നു.

സിനിമാ തിരക്കുകളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ ഇല്ലാത്തതിനാൽ പിന്മാറുന്നതായി രാജീവ് രവി സിമിതി ചെയർമാൻ ഷാജി എൻ.കരുണിനെ അറിയിച്ചു. നയരൂപീകരണത്തിന്റെ കരട് തയ്യാറാക്കുന്നതിനായി തന്നെക്കാൾ യോഗ്യതയുള്ള ആളെ ഉൾപ്പെടുത്തണമെന്നാണ് മഞ്ജു വാര്യർ ആവശ്യപ്പെട്ടു. ഇരുവർക്കും പകരമായി സമിതിയിൽ അംഗങ്ങളെ എടുക്കില്ല.

ഷാജി എൻ. കരുണ്‍ അധ്യക്ഷനായ സമിതിയിൽ യോഗ്യതയുള്ളവരില്ലെന്ന് കാണിച്ച് ഫിലിംചേംബർ ഇന്ന് സർക്കാറിന് കത്ത് നൽകി. മഞ്ജു വാര്യർ ഉൾപ്പെടെയുള്ള ഗ്ലാമർ താരങ്ങളല്ല മറിച്ച് ചലച്ചിത്ര നയം രൂപീകരിക്കാൻ കഴിവുള്ളവരാണ് കമ്മിറ്റിയിൽ വേണ്ടതെന്നാണ് ഫിലിംചേംബറിന്റെ അഭിപ്രായം. സമിതിയിൽ ആശങ്ക അറിയിച്ച് ഇന്നലെ ഡബ്ല്യൂ.സി.സിയും രംഗത്ത് വന്നിരുന്നു. 

അതേസമയം, ചലച്ചിത്ര നയവുമായി ബന്ധപ്പെട്ട് എല്ലാവരുമായും ചർച്ച നടത്തുമെന്നും കമ്മിറ്റിയിൽ എല്ലാവരെയും ഉൾപ്പെടുത്താൻ കഴിയില്ലെന്നുമായിരുന്നു മന്ത്രി സജിചെറിയാന്റെ പ്രതികരണം. ജസ്റ്റിസ് ഹേമ കമ്മിറ്റി നിർദേശങ്ങൾ ഉൾപ്പെടുത്തി സിനിമാ മേഖലയിലെ മറ്റ് സംഘടനകളിൽ നിന്നുകൂടി അഭിപ്രായം തേടി കരട് തയ്യാറാക്കാനാണ് സമിതിക്ക് സർക്കാർ നിർദേശം നൽകിയിരുന്നത്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News