രണ്ട് കല്യാണം കഴിച്ചു, ഇനി ബുദ്ധിമുട്ടാണ്; അധ്യാപികയായ ആരാധികയോട് മനോജ് കെ.ജയന്‍

പട്ടാമ്പിയിലെ എം.ഇ.എസ് ഇന്‍റര്‍നാഷണല്‍ സ്കൂളിലെ പരിപാടിയില്‍ അതിഥിയായി പങ്കെടുക്കുമ്പോഴാണ് സംഭവം

Update: 2023-02-16 02:48 GMT
Editor : Jaisy Thomas | By : Web Desk

പട്ടാമ്പി സ്കൂളിലെ ചടങ്ങില്‍ നിന്ന്

പട്ടാമ്പി: തന്‍റെ കടുത്ത ആരാധികയെ കണ്ടുമുട്ടിയ ഒരു അനുഭവം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് നടന്‍. പട്ടാമ്പിയിലെ എം.ഇ.എസ് ഇന്‍റര്‍നാഷണല്‍ സ്കൂളിലെ പരിപാടിയില്‍ അതിഥിയായി പങ്കെടുക്കുമ്പോഴാണ് സംഭവം. നടന്‍ തന്നെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 ചടങ്ങില്‍ മുഖ്യാതിഥിയായ മനോജില്‍ നിന്നും അധ്യാപിക പുരസ്കാരം വാങ്ങുന്നതാണ് വീഡിയോയിലുള്ളത്. ഈ സമയം അവതാരക ഈ അധ്യാപിക മനോജ് കെ.ജയന്‍റെ കട്ട ഫാനാണെന്നും കല്യാണം കഴിക്കണമെന്നൊക്കെ പറഞ്ഞിട്ടുണ്ടെന്നും പറയുന്നു. ഇതുകേട്ട് മനോജ് പൊട്ടിച്ചിരിക്കുന്നുണ്ട്. അവാർഡ് ദാനത്തിന് ശേഷം മൈക്ക് എടുത്ത മനോജ് കെ ജയന്‍ താന്‍ രണ്ട് കല്ല്യാണം കഴിച്ചു കഴിഞ്ഞു, ഇനിയൊന്ന് വളരെ ബുദ്ധിമുട്ടാണ്. ഒന്ന് ആയിരുന്നെങ്കിൽ പിന്നെയും ആലോചിക്കാമായിരുന്നു. സോറി ടീച്ചര്‍ അടുത്ത ജന്മത്തില്‍ നോക്കാം എന്നാണ് പറഞ്ഞത്.

Advertising
Advertising

''ഇതിനുശേഷം…Anchor ചെയ്ത ടീച്ചറും,അവാർഡ് വാങ്ങിയ ടീച്ചറും തമ്മിൽ പിണങ്ങിയോ….അതോ കൂടുതൽ ഇണങ്ങിയോ എന്നെനിക്കറിയില്ല🤔🤪😃എന്തായാലും,MES International School,Pattambi ൽ നടന്ന ഈ സംഭവം'' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News