ഫഹദ് സാറിന്‍റെ ഗംഭീരപ്രകടനം; മലയന്‍കുഞ്ഞിന് അഭിനന്ദനവുമായി തമിഴ് സംവിധായകന്‍ മാരി

ഫഹദിന്‍റെ അടുത്ത തമിഴ് ചിത്രമായ മാമന്നന്‍റെ സംവിധായകൻ കൂടിയാണ് മാരി

Update: 2022-07-28 06:27 GMT

ഫഹദ് ഫാസില്‍ നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് മലയന്‍കുഞ്ഞ്. സമ്മിശ്രപ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ഇപ്പോൾ മലയൻകുഞ്ഞിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് തമിഴ് സംവിധായകൻ മാരി സെൽവരാജ്. പരിയേറും പെരുമാൾ, കർണ്ണൻ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് മാരി സെൽവരാജ്. ഫഹദിന്‍റെ അടുത്ത തമിഴ് ചിത്രമായ മാമന്നന്‍റെ സംവിധായകൻ കൂടിയാണ് മാരി.

"ഫഹദ് സാറിന്‍റെ ഗംഭീര പ്രകടനവും ഏ.ആർ.റഹ്‌മാൻ സാറിന്‍റെ വേട്ടയാടുന്ന സംഗീതവും റിയലിസ്റ്റിക് മേക്കിങ്ങും ഒക്കെയായി പല നിലകളിലും വെളിപ്പെടുത്തൽ സ്വഭാവമുള്ള ഒരു സിനിമയാണ് മലയൻകുഞ്ഞ്. മികച്ച സാങ്കേതിക പ്രവർത്തകർ ഉള്ളപ്പോൾ മാത്രം സാധ്യമായ ഒന്നാണ് അത്. ഏറ്റവും മികച്ച തിയറ്റർ അനുഭവമാണ് ചിത്രം. അണിയറ പ്രവർത്തകർക്ക് എല്ലാ ആശംസകളും" – മാരി സെൽവരാജ് ട്വീറ്റ് ചെയ്‌തു.

Advertising
Advertising

മഹേഷ് നാരായണന്‍റെ തിരക്കഥയില്‍ നവാഗതനായ സജിമോന്‍ പ്രഭാകറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹൈറേഞ്ചിലെ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രജിഷ വിജയന്‍,ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി,ജോണി ആന്‍റണി എന്നിവരാണ് മറ്റു താരങ്ങള്‍. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News