മീഡിയവൺ മെഗാ മ്യൂസിക് നൈറ്റ് വിത്ത് ശ്വേത മോഹൻ: സംഗീത രാവിനെ വരവേൽക്കാനൊരുങ്ങി കോഴിക്കോട്

ഫെബ്രുവരി 28 ബുധനാഴ്ച കോഴിക്കോട് കടപ്പുറത്ത് പ്രത്യേകം സജ്ജീകരിക്കുന്ന വേദിയിലാകും ശ്വേതയും സംഘവും പാടുക

Update: 2024-02-22 10:05 GMT
Editor : safvan rashid | By : Web Desk
Advertising

കോഴിക്കോട്: മീഡിയവൺ മെഗാ മ്യൂസിക് നൈറ്റ് വിത്ത് ശ്വേത മോഹനായി ​കോഴിക്കോട് ഒരുങ്ങി. ഫെബ്രുവരി 28 ബുധനാഴ്ച കോഴിക്കോട് കടപ്പുറത്ത് പ്രത്യേകം സജ്ജീകരിക്കുന്ന വേദിയിലാകും ശ്വേതയും സംഘവും പാടുക. സംഗീത ​പ്രേമികൾക്ക് സുപരിചിതമായ ബെന്നറ്റ് ആൻഡ് ദി ബാൻഡിനൊപ്പമാണ് ശ്വേതയുടെ മധുരഗീതങ്ങളൊഴുകുക.

വ്യത്യസ്തരായ ​ഗായകരോടൊപ്പം പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ മീഡിയവൺ മ്യൂസിക് നൈറ്റ് ഇടവേളക്ക് ശേഷം സംഗീതത്തെ എന്നും നെഞ്ചിലേറ്റിയ കോഴിക്കോട്ടേക്കെത്തുകയാണ്. തെന്നിന്ത്യയിലുടനീളം വലിയ ആരാധകരുള്ള ശ്വേത മോഹൻ കോഴിക്കോട് നഗരത്തിൽ ലൈവ് പെർഫോമൻസ് നടത്തുന്നത് ആദ്യമാണെന്ന പ്രത്യേകതയും ചടങ്ങിനുണ്ട്.

മാതാവും ഗായികയുമായ സുജാതയുടെ വഴിയെ സംഗീതത്തിലേക്ക് കാലുവെച്ച ശ്വേത മോഹൻ മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമാഗാനങ്ങളിലൂടെ എല്ലാ ഭാഷകളിലും സുപരിചിതയാണ്. കവർ സോങ്ങുകളിലൂടെയും ബാൻഡുകളിലൂടെയും സംഗീത ലോകത്ത് സജീവമായ ശ്വേത വലിയ ആരാധക വൃന്ദത്തിനുടമയാണ്.  

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Web Desk

contributor

Similar News