സംവിധായകൻ മികച്ചൊരു നടനും നായകൻ ഇതിഹാസവുമാണെങ്കിൽ വേറെന്തു വേണം? മോഹന്‍ലാലിനും പൃഥ്വിക്കുമൊപ്പം മീന

ലൂസിഫറിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്

Update: 2021-09-09 07:15 GMT
Editor : Jaisy Thomas | By : Web Desk

ലൂസിഫറിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. മോഹന്‍ലാലിന്‍റെ മകനായി പൃഥ്വിരാജ് അഭിനയിക്കുന്ന ചിത്രത്തില്‍ മീന, കല്യാണി പ്രിയദര്‍ശന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്. ഇപ്പോള്‍ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ നിന്നുമുള്ള ഒരു രംഗം പങ്കുവച്ചിരിക്കുകയാണ് മീന.

ഒരു തുണിക്കടയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനോടും പൃഥിയോടുമൊപ്പം നില്‍ക്കുന്ന ചിത്രമാണ് മീന പങ്കുവച്ചത്. സംവിധായകൻ മികച്ചൊരു നടനും നായകൻ ഇതിഹാസവുമാണെങ്കിൽ വേറെന്ത് വേണം? എന്ന കുറിപ്പോട് കൂടിയാണ് മീന ചിത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റെതായി പുറത്തിറങ്ങുന്ന ഓരോ സ്റ്റിൽസും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കുന്നത്. കഴിഞ്ഞ ദിവസം അമ്മ മല്ലിക സുകുമാരനും മോഹൻലാലിനുമൊപ്പമുള്ള ഫോട്ടോ പൃഥ്വിരാജ് പങ്കുവച്ചതും വൈറലായിരുന്നു.

Advertising
Advertising

മൂന്ന് സൃഹൃത്തുക്കളുടെ കഥ പറയുന്ന ബ്രോ ഡാഡി, ഒരു ക്രിസ്ത്യന്‍ പശ്ചാത്തലത്തിലുള്ള കുടുംബ ചിത്രമാണ്. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ശ്രീജിത്തും ബിബിനും ചേർന്ന് രചിച്ച രസകരമായ ഒരു കുടുംബ കഥയാണ് ഈ ചിത്രം പറയുന്നത്. ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിനന്ദൻ രാമാനുജവും സംഗീതം ദീപക് ദേവും, കലാസംവിധാനം ഗോകുൽദാസും നിർവ്വഹിക്കുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News