കള്ളനും കള്ളന് കഞ്ഞി വെച്ചവരും; 'മീശമാധവന്' 20 വയസ്

ഓർമകൾ ഫേസ് ബുക്കിലൂടെ പങ്കു വെച്ചിരിക്കുകയയാണ് ചിത്രത്തിന്റെ സംവിധായകൻ ലാൽ ജോസ്

Update: 2022-07-04 15:31 GMT

ജനപ്രിയനടൻ ദിലീപിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണ് മീശമാധവൻ. ചേക്ക് എന്ന കൊച്ചു ഗ്രാമത്തെ പശ്ചാത്തലമാക്കി നിർമിച്ച മീശമാധവൻ കേരളക്കരയാകെ നെഞ്ചേറ്റിയ സിനിമയായിരുന്നു. ദീലിപും കാവ്യാ മാധവനും ഒന്നിച്ചഭിനയിച്ച ഹിറ്റ് ചിത്രം റിലീസ് ചെയ്തിട്ട് ഇന്നേക്ക് 20 വർഷം തികയുകയാണ്. ചിത്രത്തിന്റെ ഓർമകൾ ഫേസ് ബുക്കിലൂടെ പങ്കു വെച്ചിരിക്കുകയയാണ്  സംവിധായകൻ ലാൽ ജോസ്.

മീശ മാധവന് ഇന്ന് ഇരുപത് തികഞ്ഞു.. കള്ളന്റെയും കള്ളന് കഞ്ഞി വച്ചവരുടേയും ഓർമ്മയിൽ... എന്ന കുറിപ്പോടെയാണ് ലാൽ ജോസ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.  

Advertising
Advertising

ദിലീപിനെ നിർമാതാക്കളുടെ സംഘടന രണ്ടു വർഷത്തെ വിലക്കേർപെടുത്തത് മാശമാധവന്റെ ചിത്രീകരണത്തിന് തൊട്ടുമുൻപായിരുന്നു.. എന്നിട്ടും ചിത്രീകരണം പൂർത്തിയാക്കാനും സിനിമ ജനങ്ങളിലേക്കെത്തിക്കാനും ലാൽ ജോസിന് കഴിഞ്ഞു എന്നതാണ് പ്രധാനം.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News