നായകന്‍റെ മാസ് എന്‍ട്രി,തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങള്‍; ഈ കുട്ടിക്കുറുമ്പന്‍മാരുടെ വീഡിയോ കണ്ടാല്‍ ആരും കയ്യടിച്ചു പോകും

തെലുങ്കിൽ നിന്നാണ് ഈ മിടുക്കന്മാരുടെ വരവ്. ഹീറോ ആയി അഭിനയിക്കുന്ന കുട്ടിയുടെ പേര് മുന്ന എന്നാണ്

Update: 2021-05-25 07:10 GMT

സിനിമകളിലെ ആക്ഷന്‍ രംഗങ്ങള്‍ ആരെയാണ് ആവേശത്തിലാക്കാത്തത്. പ്രത്യേകിച്ചും നമ്മുടെ ഇഷ്ടനായകന്‍റെ സിനിമ കൂടിയാണെങ്കില്‍ പറയുകയും വേണ്ട. എന്നാല്‍ ബ്രഹ്മാണ്ഡ സെറ്റോ സൂപ്പര്‍താരങ്ങളോ ഇല്ലാതെ കാഴ്ചക്കാരെ കൊണ്ട് കയ്യടിപ്പിക്കാന്‍ സാധിക്കുമെന്ന് തെളിയിക്കുകയാണ് ഒരു കൂട്ടം കുട്ടികള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ പാറിപ്പറക്കുകയാണ്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെ കിടിലന്‍ രംഗങ്ങളാണ് കിറുകൃത്യമായി ഇവര്‍ പുനരവതരിപ്പിക്കുന്നത്.


Full View


തെലുങ്കിൽ നിന്നാണ് ഈ മിടുക്കന്മാരുടെ വരവ്. ഹീറോ ആയി അഭിനയിക്കുന്ന കുട്ടിയുടെ പേര് മുന്ന എന്നാണ്. റബ്ബാനി, ജലീൽ, കേസിയ, ജാസ്മിൻ, മബാഷ, സോനു എന്നിവരാണ് മറ്റ് അഭിനേതാക്കൾ. എം. കിരൺ എന്ന യുവാവ് ആണ് വിഡിയോയ്ക്ക് പിന്നിൽ പ്രവര്‍ത്തിക്കുന്നത്. നിരവധി തവണ പരിശീലനം നടത്തിയ ശേഷമാണ് ഇവർ ഈ ആക്‌ഷൻ രംഗങ്ങൾ പുനരവതരിപ്പിക്കുന്നത്. സുഭാനി ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിങ് ലായിഖ്, ആർട്ട് ഡയറക്ടർ വരുൺ. നെല്ലൂർ കൂരല്ലു എന്‍റര്‍ടെയ്ന്‍മെന്‍റ് എന്ന പേരിൽ ഇവർക്കൊരു യുട്യൂബ് ചാനലുമുണ്ട്.

Advertising
Advertising


Full View


പവൻ കല്യാൺ നായകനായ വക്കീൽ സാബിലെ ആക്‌ഷൻ രംഗമായിരുന്നു ഇവർ പുനരവതരിപ്പിച്ചിരുന്നു. സ്ലോ മോഷനും നായകന്‍റെ മാസ് എന്‍ട്രിയും നോട്ടവുമെല്ലാം അത്ര തകര്‍പ്പനായിട്ടാണ് കുട്ടികള്‍ അവതരിപ്പിച്ചിരിക്കുന്നത്. നടന്‍ ഉണ്ണി മുകുന്ദന്‍ ഇവരുടെ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്. 


Full View


Tags:    

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News