'എന്താ ഭംഗി, എന്‍റെ സങ്കൽപ്പത്തിനും മുകളിൽ'; പശുകിടാവിന്‍റെ ഫോട്ടോ പങ്കുവെച്ച് എം.ജി ശ്രീകുമാര്‍

അടുത്തിടെ എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയർമാനായി നിയമിക്കാനുള്ള തീരുമാനം വലിയ വിവാദമായിരുന്നു

Update: 2022-01-22 02:26 GMT
Editor : ijas

പശുകിടാവിന്‍റെ ഫോട്ടോയിലൂടെ സ്നേഹം പങ്കുവെച്ച് ഗായകന്‍ എം.ജി ശ്രീകുമാര്‍. ഭംഗിയേറിയ പശുകിടാവ് ആണെന്നും തന്‍റെ സങ്കല്‍പ്പത്തിനും മുകളിലാണിതെന്നും എം.ജി ശ്രീകുമാര്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് എം.ജി ശ്രീകുമാര്‍ പശുകിടാവിന്‍റെ ചിത്രം പങ്കുവെച്ചത്.

''എന്താ ഭംഗി. എന്‍റെ സങ്കൽപ്പത്തിനും മുകളിൽ. ദൈവ സൃഷ്ട്ടി, എന്താ അല്ലെ. നമിക്കുന്നു'; എന്നാണ് എം.ജി ശ്രീകുമാര്‍ ഫോട്ടോക്ക് തലക്കെട്ട് നല്‍കിയത്. ഗുരുവായൂർ ഗോശാലയിൽ ജനിച്ച പശുകിടാവാണെന്ന ഒരാളുടെ കമന്‍റിന് അല്ലെന്നും അക്കാര്യം പരിശോധിച്ച് ഉറപ്പു വരുത്തിയെന്നും ശ്രീകുമാര്‍ മറുപടി നല്‍കി.

Advertising
Advertising

Full View

മരക്കാര്‍ അറബിക്കടലിന്‍റെ സിംഹമാണ് എം.ജി ശ്രീകുമാറിന്‍റെ ആലാപനത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന ബ്രോ ഡാഡിയാണ് ഗായകനായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

അടുത്തിടെ എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയർമാനായി നിയമിക്കാനുള്ള തീരുമാനം വലിയ വിവാദമായിരുന്നു. ശ്രീകുമാർ ബിജെപി അനുഭാവി ആണെന്ന ആരോപണം ഉയർന്നതോടെ തീരുമാനം താല്‍ക്കാലികമായി മരവിപ്പിക്കുകയായിരുന്നു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർഥിയായിരുന്ന വി.മുരളീധരനൊപ്പം വേദി പങ്കിട്ടു പ്രസംഗിക്കുന്ന വീഡിയോ പ്രചരിച്ചിരുന്നു. നാടക കലാകാരൻമാരുടെ സംഘടനയും എം.ജി.ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയർമാനായി നിയമിക്കുന്ന നടപടിയില്‍ വിയോജിപ്പു വ്യക്തമാക്കി. ഇതോടെയാണ് പാര്‍ട്ടി തീരുമാനത്തില്‍ പുനപരിശോധന നടത്തിയത്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News