ഓഡീഷനിടെ നഗ്നവീഡിയോ ആവശ്യപ്പെട്ടു; രാജ് കുന്ദ്രയ്‌ക്കെതിരെ നടി സാഗരിക സുമൻ

മുംബൈ എസ്പ്ലനേഡ് കോടതിയിൽ ഹാജരാക്കിയ രാജ് കുന്ദ്രയെ 23 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Update: 2021-07-20 12:13 GMT
Editor : abs | By : Web Desk

മുംബൈ: നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത വ്യവസായി രാജ് കുന്ദ്രയ്‌ക്കെതിരെ നടി സാഗരിക സോന സുമൻ. വെബ് സീരീസിനായുള്ള ലൈവ് ഓഡീഷനിടെ തന്റെ നഗ്ന വീഡിയോ രാജിന്റെ കമ്പനി ആവശ്യപ്പെട്ടതായി സാഗരിക ആരോപിച്ചു. രാജിന്റെ കമ്പനി മേധാവിയായിരുന്ന ഉമേഷ് കാമത്താണ് തന്നെ ഓഡീഷന് വിളിച്ചത് എന്നും അവർ വെളിപ്പെടുത്തി. 

'ലോക്ഡൗൺ കാലത്ത് 2020 ഓഗസ്റ്റിലായിരുന്നു ഓഫര്‍ വന്നത്. കമ്പനി മാനേജിങ് ഡയറക്ടർ ഉമേഷ് കാമത്തിൽ നിന്നാണ് ഫോൺ വന്നത്. വീഡിയോ കോളിൽ ജോയിൻ ചെയ്തതിന് പിന്നാലെ നഗ്‌ന ഓഡീഷൻ വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വീഡിയോ കോളിൽ മൂന്നു പേരുണ്ടായിരുന്നു. അതിൽ ഒരാളുടെ മുഖം മറച്ചിരുന്നു' - നടി പറഞ്ഞു. 

Advertising
Advertising

ഇതേ സംഭവത്തിൽ ഫെബ്രുവരിയിൽ മുംബൈ പൊലീസ് അറസ്റ്റു ചെയ്തയാളാണ് ഉമേഷ് കാമത്ത്. കാമത്തിന് പുറമേ, നടി ഗെഹന വസിഷ്ഠും അറസ്റ്റിലായവരിൽ ഉണ്ടായിരുന്നു. നൂറോളം അശ്ലീല വീഡിയോകൾ ചിത്രീകരിച്ച് വെബ്‌സൈറ്റുകളിലും ആപ്പുകളിലും അപ്ലോഡ് ചെയ്തു എന്നാണ് നടിക്കെതിരെയുള്ള കുറ്റം. സ്വന്തം വെബ്‌സൈറ്റിലെ അശ്ലീല വീഡിയോയ്ക്ക് രണ്ടായിരം രൂപ ഗെഹന സബ്‌സ്‌ക്രിപ്ഷൻ ഈടാക്കിയിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

കേസുമായി ബന്ധപ്പെട്ട് യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന നിർമാണക്കമ്പനി കെന്റിന്റെ പങ്ക് തേടിയുള്ള അന്വേഷണമാണ് രാജ് കുന്ദ്രയിലേക്ക് നീണ്ടത്. ഇന്ന് മുംബൈ എസ്പ്ലനേഡ് കോടതിയിൽ ഹാജരാക്കിയ രാജിനെ ജൂലൈ 23 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച രാത്രിയാണ് നടി ശില്‍പ്പ ഷെട്ടിയുടെ ഭര്‍ത്താവു കൂടിയായ രാജ് കുന്ദ്രയെ മുംബൈ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. 

Tags:    

Editor - abs

contributor

By - Web Desk

contributor

Similar News