''കെ.ജി.എഫ് 2 അത്ഭുതപ്പെടുത്തി'': സിനിമയുടെ പ്രിവ്യൂ കണ്ട് നടൻ പൃഥ്വിരാജ് സുകുമാരൻ

കേരളത്തിൽ കെ.ജി.എഫ് ചാപ്റ്റർ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്

Update: 2022-03-03 14:23 GMT
Editor : afsal137 | By : Web Desk

സിനിമ പ്രേമികളെ ഒന്നടങ്കം കോരിത്തരിപ്പിച്ച സിനിമാനുഭവമായിരുന്നു കെ.ജി.എഫ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രദർശനത്തിനെത്തുന്നു. ഏപ്രിൽ 14നാണ് കെജിഎഫ് 2 റിലീസിനെത്തുന്നത്. കെജിഎഫ് ചാപ്റ്റർ രണ്ടിന്റെ പ്രിവ്യൂ കണ്ടിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ. സിനിമ അത്ഭുതപ്പെടുത്തുന്നതാണെന്ന് താരം തന്നെ ട്വിറ്ററിലൂടെ വെളിപ്പെടുത്തി.

Advertising
Advertising

കേരളത്തിൽ കെ.ജി.എഫ് ചാപ്റ്റർ രണ്ടിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ പ്രിവ്യു കാണുവാൻ കെജിഎഫ് ടീം പൃഥ്വിയെ ക്ഷണിച്ചിരുന്നു. കെജിഎഫ് 2വിലൂടെ സിനിമയിൽ പുതിയൊരു നിലവാരം കൊണ്ടുവരാൻ സംവിധായകൻ പ്രശാന്ത് നീലിന് സാധിച്ചെന്നും അദ്ദേഹം പറയുന്നു. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിലാകും സിനിമ റിലീസിനെത്തുക.

സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടാൻഡൻ, ശ്രിനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു തുടങ്ങി വൻ താരനിരയാണ് രണ്ടാം ഭാഗത്തിൽ അണിനിരക്കുന്നത്.2018 ഡിസംബർ 21ന് കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് സിനിമയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. കർണാടകയിൽ ആദ്യദിന കളക്ഷൻ 14 കോടി രൂപയായിരുന്നു. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തിച്ചു. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് കെജിഎഫ്. ഹിന്ദിയിൽ നിന്നും 70 കോടിയും തെലുങ്കിൽ നിന്നും 15 കോടിയുമാണ് ചിത്രം വാരിക്കൂട്ടിയത്.

സിനിമയുടെ ആകെ കലക്ഷൻ 225 കോടിയായിരുന്നു. കന്നഡയിൽ ഇതുവരെ നിർമിക്കപ്പെട്ടതിൽ ഏറ്റവും ചെലവു കൂടിയ ചിത്രമാണ് കെജിഎഫ്. കോലാറിന്റെ സ്വർണഖനിയുടെ പശ്ചാത്തലത്തിൽ റോക്കി എന്ന അധോലോക നായകന്റെ കഥ പറയുന്ന ചിത്രമാണിത്. നായകൻ യാഷിന്റെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ വലിയ വിജയത്തിൽ നിർണായകമായി മാറിയതെന്ന് സിനിമ ആസ്വാദകർ പറയുന്നു. പ്രശാന്ത് നീൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം 50 കോടി മുതൽമുടക്കിലാണ് നിർമിച്ചത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News