'കനകം കാമിനി കലഹം' ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലെത്തുന്ന ആദ്യ മലയാള സിനിമ; പോസ്റ്റര്‍ റിലീസായി

നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്‍റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

Update: 2021-10-15 09:24 GMT
Editor : abs | By : Web Desk

നിവിന്‍ പോളി നായകനാവുന്ന കനകം കാമിനി കലഹം ഒടിടി റിലീസായി എത്തുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമയാണിത്. ചിത്രത്തിന്‍റെ പോസ്റ്റര്‍ നിവിന്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവിട്ടു. 

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പം ഗ്രേസ് ആന്റണി, വിനയ്‌ ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിവിന്‍ പോളിയുടെ പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്‍റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

Advertising
Advertising

Full View

കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന ചേരുവകളെല്ലാം ചേര്‍ത്ത, എല്ലാം മറന്ന് ആസ്വദിക്കാനുള്ള സിനിമയായിരിക്കുമെന്ന് നിവിന്‍ പോളി പറഞ്ഞു. നര്‍മത്തിന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നതെന്ന് രതീഷ് പൊതുവാള്‍ പറഞ്ഞു. സുധീഷ്, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങള്‍. 

ഛായഗ്രഹണം വിനോദ് ഇല്ലംപള്ളി എഡിറ്റര്‍ മനോജ് കണ്ണോത്ത്. സൗണ്ട് ഡിസൈന്‍ ശ്രീജിത്ത് ശ്രീനിവാസന്‍, സംഗീതം യാക്‌സണ്‍ ഗാരി പെരേര, നേഹ നായര്‍. ആര്‍ട്ട് അനീസ് നാടോടി. മേക്കപ്പ് ഷാബു പുല്‍പ്പള്ളി. വസ്ത്രാലങ്കാരം മെല്‍വി ജെ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രവീണ്‍ ബി മേനോന്‍. പരസ്യകല ഓള്‍ഡ് മങ്ക്‌സ്.

അതേസമയം, കുഞ്ചാക്കോ ബോബന്‍ നായകനാവുന്ന 'ന്നാ താന്‍ കേസ് കൊട്', ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്റെ രണ്ടാംഭാഗവും രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റേതായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News