നമ്പി നാരായണനായി മാധവൻ; 'റോക്കട്രി' റിലീസ് പ്രഖ്യാപിച്ചു

ഐസ്ആർഒ ചാരക്കേസിൽ വേട്ടയാടപ്പെട്ട ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന സിനിമയാണ് റോക്കട്രി - ദി നമ്പി എഫക്ട്

Update: 2022-02-15 08:37 GMT
Advertising

സംവിധായകനായും നായകനായും നടൻ ആർ. മാധവനെത്തുന്ന 'റോക്കട്രി ദി നമ്പി എഫക്ട്' എന്ന സിനിമാ റിലീസ് പ്രഖ്യാപിച്ചു. 2022 ജൂലൈ ഒന്നിനാണ് ചിത്രം വേൾഡ് വൈഡ് റിലീസ് നടത്തുക. നേരത്തെ എപ്രിൽ ഒന്നിന് റിലീസ് പ്രഖ്യാപിച്ചിരുന്നു. ഐഎസ്ആർഒ ചാരക്കേസിൽ വേട്ടയാടപ്പെട്ട ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന സിനിമയാണ് റോക്കട്രി - ദി നമ്പി എഫക്ട്. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയതും മാധവനാണ്.

Full View

മലയാളത്തിന് പുറമേ, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുങ്ക്, കന്നഡ, അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പനീസ് തുടങ്ങിയ ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. സിമ്രാനാണ് ചിത്രത്തിലെ നായിക. നിർമാതാക്കൾ: സരിത മാധവൻ, മാധവൻ, വർഗീസ് മൂലാൻ, വിജയ് മൂലാൻ.

Actor R. Madhavan announces release of 'Rocketry The Nambi Effect'

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News