'സാമ്രാട്ട് പൃഥ്വിരാജ്'; യുപിക്ക് പിന്നാലെ നികുതി ഒഴിവാക്കി മധ്യപ്രദേശ് സർക്കാർ

ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ജൂൺ 3 ന് ചിത്രം തിയറ്റിലെത്തും.

Update: 2022-06-02 15:53 GMT
Editor : abs | By : Web Desk

യുപിക്ക് പിന്നാലെ അക്ഷയ് കുമാറും മാനുഷി ചില്ലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സമ്രാട്ട് പൃഥ്വിരാജ്, എന്ന ചിത്രത്തിന്റെ ടിക്കറ്റ് നികുതി ഒഴിവാക്കി മധ്യ പ്രദേശ് ഗവൺമെന്റും

''മഹാ യോദ്ധാവ് സാമ്രാട്ട് പൃഥ്വിരാജിന്റെ ജീവിതത്തെക്കുറിച്ചുള്ള സിനിമ, മധ്യപ്രദേശിൽ നികുതി രഹിതമായി പ്രഖ്യാപിച്ചു, അങ്ങനെ പരമാവധി യുവാക്കൾ സിനിമ കാണും. ചരിത്രം പഠിക്കുകയും അതിലൂടെ മാതൃരാജ്യത്തോടുള്ള സ്‌നേഹത്തിന്റെ വികാരം അവരിൽ വളർത്തുകയും ചെയ്യും.'' മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.

ചിത്രത്തിന് ടിക്കറ്റ് നികുതി ഒഴിവാക്കുമെന്നും അതുവഴി എല്ലാ സാധാരണക്കാർക്കും ഈ സിനിമ കാണാൻ കഴിയുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. അക്ഷയ് കുമാർ തന്റെ സിനിമയിൽ ഇന്ത്യയുടെ ചരിത്രം മനോഹരമായി കാണിച്ചിരിക്കുന്നു. മുഴുവൻ ടീമിനെ അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ചിത്രം ഇതിനോടകം കണ്ട ആഭ്യന്തര മന്ത്രി അമിത് ഷായും ചിത്രത്തെ പുകഴ്ത്തി സംസാരിച്ചിരുന്നു.

Advertising
Advertising

രാജാവായ പൃഥ്വിരാജ് ചൗഹാൻ ഗോറിലെ മുഹമ്മദിനെതിരായി നടത്തിയ യുദ്ധത്തെക്കുറിച്ചാണ് സിനിമ പറയുന്നത്. ചന്ദ്രപ്രകാശ് ദ്വിവേദി സംവിധാനം ചെയ്ത ചിത്രത്തിൽ സഞ്ജയ് ദത്ത്, സോനു സൂദ് എന്നിവരും അഭിനയിച്ചിട്ടുണ്ട്. മിസ് വേൾഡായ മാനുഷി ഛില്ലറിൻറെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഹിന്ദിയെ കൂടാതെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ജൂൺ 3 ന് ചിത്രം തിയറ്റിലെത്തും.

നേരത്തെ അനുപം ഖേർ പ്രധാനവേഷത്തിലെത്തിയ കശ്മീർ ഫയൽസ് എന്ന സിനിമയുടെ നികുതി ബിജെപി ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും ഒഴിവാക്കിയിരുന്നു.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News