നായികയായി അനിഖ സുരേന്ദ്രൻ; 'ഓഹ് മൈ ഡാർലിങ്ങി'ന്‌ തുടക്കം

ആഷ് ട്രീ വെഞ്ചുവേഴ്‌സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിന്റെ നിർമാണം

Update: 2022-08-17 12:20 GMT
Editor : abs | By : Web Desk

ബാലതാരമായി എത്തി തെന്നിന്ത്യൻ സിനിമയിൽ സജീവമായ അനിഖ സുരേന്ദ്രനെ നായികയാക്കി ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന 'ഓഹ് മൈ ഡാർലിങ്ങി'ന്റെ പൂജ കൊച്ചിയിൽ നടന്നു. ആഷ് ട്രീ വെഞ്ചുവേഴ്‌സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രത്തിന്റെ നിർമ്മാണം. ജിനീഷ് കെ ജോയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിജീഷ് പിള്ള ക്രിയേറ്റീവ് ഡയറക്ടറായി പ്രവർത്തിക്കുന്നു.

ചീഫ് അസ്സോസിയേറ്റ് - അജിത് വേലായുധൻ, മ്യൂസിക് - ഷാൻ റഹ്മാൻ, ക്യാമറ - അൻസാർ ഷാ, എഡിറ്റർ - ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ - ഷിബു ജി സുശീലൻ, ആർട്ട് - എം ബാവ, കോസ്റ്റ്യൂം - സമീറ സനീഷ്, മേക്കപ്പ് - റോണി വെള്ളത്തൂവൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനോദ് എസ്, വരികൾ - വിനായക് ശശികുമാർ, പി ആർ ഓ - ആതിര ദിൽജിത്, ഡിസൈൻ കൺസൾട്ടന്റ്‌സ് - പോപ്‌കോൺ, പോസ്റ്റർ ഡിസൈൻ - യെല്ലോ ടൂത്ത്‌സ്, സ്റ്റിൽസ് - ബിജിത് ധർമ്മടം, അക്കൗണ്ട്‌സ് മാനേജർ - ലൈജു ഏലന്തിക്കര.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News