അവതാർ 2 ടീസർ ലീക്കായി

ഡിസംബർ 16 ന് അവതാർ 2 തിയേറ്ററുകളിലെത്തും

Update: 2022-05-09 13:18 GMT
Editor : afsal137 | By : Web Desk

ലോക സിനിമ പ്രേമികൾ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ഇതിഹാസ ചലചിത്രമാണ് അവതാർ 2. ഇപ്പോൾ ചിത്രത്തിന്റെ ടീസർ ലീക്കായി എന്ന വാർത്തയാണ് പുറത്തു വരുന്നത്. എച്ച്.ഡി മികവുള്ള ടീസറാണ് ലീക്കായത്. ഡോക്ടർ സ്‌ട്രേഞ്ച് ഇൻ ദ് മൾടിവേൾഡ്‌സ് ഓഫ് മാഡ്‌നെസിനൊപ്പം തിയറ്ററുകളിൽ അവതാർ 2വിന്റെ ടീസർ പ്രദർശിപ്പിക്കുന്നുണ്ട്. എന്നാൽ നിർമാണ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തിട്ടില്ല.

ജേക്കിനെയും നെയിത്രിയെയും കേന്ദ്രീകരിച്ചാണ് അവതാർ 2 പുരോഗമിക്കുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാവുന്നുണ്ട്. പൻഡോറയിലെ ജലാശയങ്ങൾക്കുള്ളിലൂടെ ജേക്കും, നെയിത്രിയും നടത്തുന്ന സാഹസികയാത്രകൾ കൊണ്ട് അവതാർ 2 അതിശയകരമായ കാഴ്ച അനുഭവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 832 കോടി രൂപയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്. അവതാറിന്റെ മൂന്നാം ഭാഗത്തിന് ഏകദേശം 7500 കോടിയോളം രൂപ മുടക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. 20th സെഞ്ചുറി സ്റ്റുഡിയോസും ലൈറ്റ് സ്റ്റോം എന്റർടെയ്മെന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.ഡിസംബർ 16 ന് അവതാർ 2 തിയേറ്ററുകളിലെത്തും.

Advertising
Advertising

മനുഷ്യരും പണ്ടോറയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാർ 2009ലാണ് ആദ്യമായി കാമറൂൺ വെള്ളിത്തിരയിലെത്തിച്ചത്. 2,789 ദശലക്ഷം ഡോളാണ് ചിത്രം തിയേറ്ററിൽ നിന്ന് വാരിക്കൂട്ടിയത്. നാലര വർഷമെടുത്തു ചിത്രം യാഥാർഥ്യമാവാൻ. 2012 ലാണ് അവതാറിന് രണ്ടാം ഭാഗമുണ്ടാകുമെന്ന് ജെയിംസ് കാമറൂൺ പ്രഖ്യാപിച്ചത്. ആദ്യം രണ്ട് ഭാഗങ്ങളാണ് ആലോചിച്ചിരുന്നതെങ്കിലും പിന്നീട് കഥ വികസിച്ച സാഹചര്യത്തിൽ നാൽ ഭാഗങ്ങൾ കൂടി കൂട്ടിച്ചേർക്കുകയായിരുന്നു.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News