'ഇറങ്ങി വാ പോലീസേ..' ത്രില്ലടിപ്പിച്ച് 'നരിവേട്ട'; ട്രെയ്‌ലർ ദുൽഖർ സൽമാൻ പുറത്തിറക്കി

അനുരാജ് മനോഹറിന്റെ മുന്‍ സിനിമയിൽ നിന്ന് തീർത്തും വ്യത്യസ്‌തമായിരിക്കും ‘നരിവേട്ട' എന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്‌തമാണ്‌

Update: 2025-04-25 05:23 GMT
Editor : geethu | Byline : Web Desk

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ ദുൽഖർ സൽമാൻ റിലീസ് ചെയ്തു. ചിത്രത്തിന്‍റെ പശ്ചാത്തലം അനാവരണം ചെയ്യാതെ സസ്പെന്‍സ് നിലനിര്‍ത്തി പ്രേക്ഷകരിൽ ആകാംക്ഷ നിറച്ചാണ് ട്രെയ്‌ലർ അണിയറക്കാർ ഒരുക്കിയിരിക്കുന്നത്. ഏറെ ത്രില്ലടിപ്പിക്കുന്ന ഒരു പൊളിറ്റിക്കൽ കഥയാണ് ചിത്രമെന്നാണ് ട്രെയ്‌ലർ തരുന്ന സൂചന. യഥാർഥ സംഭവങ്ങളിൽ നിന്നും ചില പോലീസ് കേസുകളുമായുള്ള ഏതാനും സാമ്യതകളും സിനിമയ്ക്കുണ്ടെന്നാണ് സൂചന. സംവിധായകൻ അനുരാജ് മനോഹറിന്റെ മുന്‍ സിനിമയിൽ നിന്ന് തീർത്തും വ്യത്യസ്‌തമായിരിക്കും ‘നരിവേട്ട' എന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്‌തമാണ്‌.

Advertising
Advertising

താരങ്ങളുടെ പ്രകടനം, ഛായാഗ്രഹണം, എഡിറ്റിംഗ്, സംഗീതം തുടങ്ങിയ ഘടകങ്ങളിലും ട്രെയ്‌ലർ മികച്ചു നിൽക്കുന്നുണ്ട്. ഉദ്വോഗഭരിതമായ നിമിഷങ്ങളിലൂടെയുള്ള കഥാഗതിയാണ് സിനിമയുടേതെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ടൊവിനോ തോമസ് വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ, സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡി.ഐ.ജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. പൂർണമായും പൊലീസ് പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വലിയൊരു ദൗത്യത്തിൽ പങ്കെടുക്കേണ്ടി വരുന്നതാണ് ഈ കഥാപാത്രങ്ങൾ. മേയ് 16ന് 'നരിവേട്ട' പ്രദർശനത്തിനെത്തും.


Full View

ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ടൊവീനോ തോമസിന് പുറമെ തമിഴ് സിനിമ നടനും സംവിധായകനുമായ ചേരൻ ചിത്രത്തിലൊരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ചേരൻ്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിലെ ‘മിന്നൽവള..' എന്ന ഗാനം സോഷ്യൽ മീഡിയയിൽ ചർച്ചയും ട്രെൻഡിംഗ് വ്യൂവിൽ മുന്നിലുമാണ്. ചിത്രത്തിന്റെ പോസ്റ്ററും പേരും പോലെ പരുക്കമല്ല ചിത്രത്തിലെ ഗാനമെന്നാണ് സിനിമാപ്രേമികൾ പറയുന്നത്. ചിത്രത്തിന്റെ പോസ്റ്ററിൽ കാണുന്ന റഫ് ആൻഡ് ടഫ് ലുക്കുള്ള പോലീസ് കോൺസ്റ്റബിൾ വർഗീസ് പീറ്റർ എന്ന ടോവിനോ കഥാപാത്രമല്ല ഗാനരംഗത്തിൽ കാണുന്നത്. റൊമാന്റിക്‌ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ഗാനരംഗത്തിൽ നാടൻ ലുക്കിലാണ് ടൊവീനോ പ്രത്യക്ഷപ്പെടുന്നത്. നാട്ടിൻപുറ കാഴ്ചകളും പ്രണയവും നിറയുന്ന ഗാനം 40 ലക്ഷം പേരാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്. റൊമാന്റിക്‌ പശ്ചാത്തലത്തിലാണ് ഗാനരംഗമെങ്കിലും ചിത്രത്തിന്റെ പേരും പോസ്റ്ററുകളുമൊക്കെ സൂചിപ്പിക്കുന്നത് ഇതൊരു പൊളിറ്റിക്കൽ ക്രൈം ത്രില്ലർ മൂവിയാണെന്നാണ്.

ഗാനങ്ങൾക്ക് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. സൂപ്പർ ഹിറ്റ് ട്രെൻഡ് സെറ്ററുകൾ ഒരുക്കിയ ജേക്സ് ബിജോയ് ആണ് നരിവേട്ടയുടെ സംഗീത സംവിധായകൻ. അനുരാജ് മനോഹറിന്റെ തന്നെ ഇഷ്‌ക്ക് സിനിമയിലെ ‘പറയുവാൻ...' എന്ന ഗാനമായിരുന്നു ഇരുവരുടെയും കൂട്ടുക്കെട്ടിലായി പുറത്തിറങ്ങിയ ഏറ്റവും അവസാനത്തെ ഗാനം. വമ്പൻ പ്രേക്ഷക സ്വീകാര്യത നേടിയ ആ ഗാനത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് നരിവേട്ട. റൊമാന്റിക്‌ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത് ടോവിനോ തോമസും പ്രിയംവദ കൃഷ്ണനുമാണ്. സിദ്ധ് ശ്രീറാമും സിതാര കൃഷ്ണകുമാറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻഎം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്‌- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് - അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ - രംഗനാഥ്‌ രവി, പി ആർ ഒ & മാർക്കറ്റിംഗ് - വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News