'കോവിഡില്ലായിരുന്നെങ്കില്‍ 'ജോജി' പിറവിയെടുക്കില്ലായിരുന്നു'; പുരസ്‍കാര നേട്ടത്തില്‍ സന്തോഷം പങ്കുവച്ച് ദിലീഷ് പോത്തന്‍

പുരസ്കാരം നേടാനായതില്‍ വലിയ സന്തോഷമുണ്ടെന്ന് മികച്ച നടനുള്ള പുരസ്‍കാരം നേടിയ ബിജു മേനോന്‍

Update: 2022-05-27 12:17 GMT

തൃശൂര്‍: സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടാനായതില്‍ വലിയ സന്തോഷമുണ്ടെന്ന് മികച്ച നടനുള്ള പുരസ്‍കാരം നേടിയ ബിജു മേനോന്‍. ചെയ്യുന്ന ജോലിക്കുള്ള അംഗീകാരമാണിത്. മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ  പുരസ്‌കാരം നേടുന്നത് ഇത് ആദ്യമായാണെന്നും ടീം വർക്കിന്‍റെ വിജയമാണിതെന്നും ബിജു മേനോന്‍ കൂട്ടിച്ചേര്‍ത്തു. 

ജോജി എന്ന  സിനിമക്ക് പിറകിൽ നിരവധി പേരുടെ അധ്വാനമുണ്ടെന്നും അത് കൊണ്ട് തന്നെയാണ് നാല് പുരസ്കാരങ്ങള്‍ സിനിമ നേടിയത് എന്നും മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയ ദിലീഷ് പോത്തന്‍. എല്ലാം അർഹിച്ച പുരസ്‌കാരങ്ങളാണ്. കോവിഡെന്ന പ്രതിസന്ധിക്കാലമിയില്ലായിരുന്നെങ്കിൽ ജോജി എന്ന സിനിമ പിറവിയെടുക്കില്ലായിരുന്നെന്നും സാമൂഹ്യ പ്രസക്തിയുള്ള പ്രമേയത്തിനുള്ള അംഗീകാരം കൂടെയാണതിന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Advertising
Advertising

അല്‍പ്പനേരം മുമ്പാണ് 52-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മികച്ച നടിക്കുള്ള അവാര്‍‌ഡ് രേവതി സ്വന്തമാക്കി. ബിജു മേനോനും ജോജു ജോര്‍ജുമാണ് മികച്ച നടന്മാര്‍. 'നായാട്ടി'ലെ പ്രകടനമാണ് ജോജു ജോര്‍ജിന് പുരസ്‍കാരം നേടിക്കൊടുത്തത്. 'ആര്‍ക്കറിയാം' എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ബിജു മേനോനേന്‍റെ പുരസ്‍കാര നേട്ടം. 'ഭൂതകാലം' എന്ന സിനിമയിലെ പ്രകടനത്തിനാണ് രേവതി പുരസ്കാരത്തിന് അര്‍ഹയായത്. കൃഷാന്ത് സംവിധാനം ചെയ്ത ആവാസവ്യൂഹം ആണ് മികച്ച ചിത്രം. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ഹൃദയം' ആണ് മികച്ച ജനപ്രിയ ചിത്രം. മന്ത്രി സജി ചെറിയാന്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.  

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News