കുറുപ്പിന് നൽകിയ സ്നേഹവും സഹകരണവും ഗുണ്ടാ ജയനും നൽകണം: ദുൽഖർ സൽമാൻ

സൈജു കുറുപ്പ് അഭിനയിക്കുന്ന നൂറാം ചിത്രം എന്ന നിലയിലും ഇതിനകം ശ്രദ്ധ നേടിയ ഉപചാരപൂർവ്വം ഗുണ്ടാജയൻ അരുൺ വൈഗയാണ് സംവിധാനം ചെയ്തിരിക്കുന്നത്

Update: 2022-02-24 12:48 GMT
Editor : abs | By : Web Desk
Advertising

ദുൽഖർ സൽമാൻ നിർമിച്ച് സൈജു കുറുപ്പ് നായകനായി എത്തുന്ന ചിത്രമാണ് ഉപചാരപൂർവ്വം ഗുണ്ടാജയൻ. ചിത്രം നാളെ തിയറ്ററുകളിലെത്തും. ഇപ്പോഴിതാ ചിത്രത്തിന് പിന്തുണ തേടി എത്തിയിരിക്കുകയാണ് ദുൽഖർ. 

''കുറുപ്പിന് ശേഷം ഞാൻ നിർമ്മിക്കുന്ന അടുത്ത ചിത്രം "ഉപചാരപൂർവം ഗുണ്ട ജയൻ" നാളെ റിലീസ് ആവുകയാണ്. നിങ്ങൾ കുറുപ്പിന് നൽകിയ സ്നേഹവും സഹകരണവും ഈ ചിത്രത്തിനും പ്രതീക്ഷിച്ചു കൊള്ളുന്നു. ഈ സിനിമ തീർച്ചയായും നിങ്ങൾക്ക് തിയേറ്ററിൽ ഇരുന്ന് ഒരുപാട് ചിരിച്ച് ആസ്വദിക്കാൻ കഴിയുന്ന ഒന്നായിരിക്കും എന്നാണ് എന്റെ വിശ്വാസം.. അപ്പോ നാളെ തീയേറ്ററിൽ കാണാം- ഉപചാരപൂർവം ദുൽഖർ സൽമാൻ... ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചു.

Full View

സൈജു കുറുപ്പ് അഭിനയിക്കുന്ന നൂറാം ചിത്രം എന്ന നിലയിലും  ഇതിനകം ശ്രദ്ധ നേടിയ ഉപചാരപൂർവ്വം ഗുണ്ടാജയൻ അരുൺ വൈഗയാണ് സംവിധാനം ചെയ്തിരിക്കുന്നത്. അരുൺ വൈഗയുടെ കഥക്ക് രാജേഷ് വർമ്മയാണ്  തിരക്കഥ ഒരുക്കിയിരിക്കുന്നത്. വേഫെയർ ഫിലിംസിൻറെ ബാനറിൽ ദുൽഖർ സൽമാനൊപ്പം മൈ ഡ്രീംസ് എൻറർടെയ്ൻമെൻറ്‌സിൻറെ ബാനറിൽ സെബാബ് ആനിക്കാടും നിർമാണ പങ്കാളിയാണ്. സിജു വിൽസൺ, ശബരീഷ് വർമ്മ, ജോണി ആൻറണി, സാബുമോൻ, സുധീർ കരമന, ജാഫർ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗർ സൂര്യ, വൃന്ദ മേനോൻ, നയന, പാർവതി തുടങ്ങി താരങ്ങൾ ചിത്രത്തിലുണ്ട്.

Full View

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News