'ഒരു പെണ്ണിന് അവളുടെ അപ്പനാണോ ഭർത്താവാണോ വലുത്'; 'എല്ലാം ശരിയാകും' ട്രെയിലർ പുറത്തിറങ്ങി

വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നി ചിത്രങ്ങൾക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എല്ലാം ശരിയാകും'.

Update: 2021-11-04 16:05 GMT
Editor : abs | By : Web Desk

ആസിഫ് അലിയും രജിഷ വിജയനും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന  'എല്ലാം ശരിയാകും' സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി എന്നി ചിത്രങ്ങൾക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എല്ലാം ശരിയാകും'. തോമസ്സ് തിരുവല്ലയും ഡോക്ടർ പോൾ വർഗീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഷാരിസ് മുഹമ്മദിന്റേതാണ് തിരക്കഥ.

Full View

ശ്രീജിത് നായർ ഛായഗ്രഹണം നിർവഹിക്കുന്നു. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. സുധീർ കരമന, ജോണി ആന്റണി, ജെയിംസ് ഏല്യ, ജോർഡി പൂഞ്ഞാർ, സേധുലക്ഷമി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നവംബർ 19ന് ചിത്രം തിയേറ്ററുകളിലെത്തും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News