ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സിന്റെ 'നാരായണീന്‍റെ മൂന്നാണ്മക്കൾ'; വെള്ളിയാഴ്ച തിയേറ്ററുകളിൽ

ചിത്രത്തിൽ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Update: 2025-02-05 12:55 GMT
Editor : geethu | Byline : Web Desk

മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മിച്ച ബാനറായ ഗുഡ്‍വില്‍ എന്റർടൈയ്ൻമെന്റ്സ് നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രം നാരായണീന്‍റെ മൂന്നാണ്മക്കള്‍ വെള്ളിയാഴ്ച തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. അടുത്തിടെ സൂപ്പർ ഹിറ്റായ ആസിഫ് അലി ചിത്രം 'കിഷ്‍കിന്ധാ കാണ്ഡ'ത്തിന് ശേഷം ​ഗുഡ്‌വിൽ എന്റർടൈയ്ൻമെന്റ്സ് നിർമിക്കുന്ന ചിത്രമാണിത്.

മികച്ച പ്രതികരണമാണ് ടിക്കറ്റ് ബുക്കിങ് സൈറ്റുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഹൃദയം തൊടുന്ന കഥയും കഥാപാത്രങ്ങളുമായാണ് ചിത്രം എത്തുന്നത്. ചിത്രത്തിലെ പാട്ടുകളും ക്യാരക്ടർ പോസ്റ്ററുകളും ഇതിനകം ഏവരും ഏറ്റെടുത്തിരുന്നു. ശരണ്‍ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

Advertising
Advertising

തോമസ് മാത്യു, ഗാർഗി ആനന്ദൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഒരു നാട്ടിൻ പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാതന്തു. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്ന് ആൺമക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ അന്യ ദേശത്തേക്ക് മാറി നിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ഇളയമകനായി ചിത്രത്തിൽ എത്തുന്നത്.

ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളും ഒപ്പം നർമവും ഒക്കെ കൂടിച്ചേർന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രമെന്നാണ് ട്രെയിലറിൽ നിന്ന് അറിയാനാകുന്നത്. നിർമാണം: ജോബി ജോര്‍ജ് തടത്തിൽ, പ്രൊഡക്ഷൻ ഹൗസ്: ഗുഡ്‍‍വിൽ എന്റർടൈയ്ൻമെന്റ്സ്, എക്സി.പ്രൊഡ്യൂസേഴ്സ്: ജെമിനി ഫുക്കാൻ, രാമു പടിക്കൽ, ഛായാഗ്രഹണം: അപ്പു പ്രഭാകർ, സംഗീതം: രാഹുൽ രാജ്, ഗാനരചന: റഫീഖ് അഹമ്മദ്, കെഎസ് ഉഷ, ധന്യ സുരേഷ് മേനോൻ, എഡിറ്റിംഗ്‌: ജ്യോതിസ്വരൂപ് പാന്താ, സൗണ്ട് റെക്കോ‍‍ർഡിംഗ് ആൻഡ് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സൗണ്ട് മിക്സിങ്: ജിതിൻ ജോസഫ്, പ്രൊഡക്ഷൻ ഡിസൈൻ: സെബിൻ തോമസ്, കോസ്റ്റ്യൂം ഡിസൈൻ: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: ജിത്തു പയ്യന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൻ പൊടുത്താസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: സുകു ദാമോദര്‍, കാസ്റ്റിങ്: അബു വളയംകുളം, സ്റ്റിൽസ്: നിദാദ് കെഎൻ, ശ്രീജിത്ത് എസ്, ഡിസൈൻസ്: യെല്ലോടൂത്ത്, പിആർഒ: ആതിര ദിൽജിത്ത്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News