ഹരീഷ് കണാരൻ നായകൻ; 'ഉല്ലാസപ്പൂത്തിരികൾ' ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

കോമഡി എൻറർടെയ്‌നറായെത്തുന്ന സിനിമ കഥയെഴുതി സംവിധാനം ചെയ്യുന്നത് ബിജോയ് ജോസഫാണ്

Update: 2022-02-06 16:09 GMT

തമാശ കഥാപാത്രങ്ങളിലൂടെ ഓൺലൈനിലും സിനിമകളിലും സാന്നിധ്യമറിയിച്ച ഹരീഷ് കണാരൻ നായകനായെത്തുന്ന 'ഉല്ലാസപ്പൂത്തിരികൾ' സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി. നടന്മാരായ മോഹൻലാലും മമ്മൂട്ടിയും ഔദ്യോഗിക പേജുകളിലൂടെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചു. കോമഡി എൻറർടെയ്‌നറായെത്തുന്ന സിനിമ കഥയെഴുതി സംവിധാനം ചെയ്യുന്നത് ബിജോയ് ജോസഫാണ്. ജോൺ കുടിയാന്മലയും ഹരീഷ് കണാരനും ചേർന്നാണ് നിർമാണം. സലിം കുമാർ, ജോജു ജോർജ്, ജാഫർ ഇടുക്കി, സൗബിൻ ഷാഹിർ, ധർമജൻ ബോൾഗാട്ടി, അജുവർഗീസ്, നിർമൽ പാലാഴി, ഗോപിക തുടങ്ങിയ താരങ്ങൾ സിനിമയിൽ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കും. റിയോണ റോസ് പ്രൊഡക്ഷൻസ്, ഹരീഷ് കണാരൻ എന്നിവരുടെ സഹകരണത്തോടെ ജെമിനി സ്റ്റുഡിയോസിന്റെ ബാനറിലാണ് സിനിമയെത്തുക.

Advertising
Advertising

Full View

Full View

മനോജ് പിള്ളയാണ് കാമറ കൈകാര്യം ചെയ്യുക. ബിജു തൊരനാത്തേൽ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറാണ്. പോൾ വർഗീസാണ് തിരക്കഥ തയ്യാറാക്കിയത്. നൗഫൽ അബ്ദുല്ല എഡിറ്ററും അബി സൽവിൻ തോമസ് സംഗീത സംവിധായകനുമാണ്.

Full View

Full View

Hareesh Kanaran has released the title poster of the movie 'Ullasapoothirikal' starring him.


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News