'വേടന്‍' വേട്ടക്കാരനല്ല, ഇര: മീ ടുവില്‍ പ്രതികരണവുമായി ഹരീഷ് പേരടി

മൂന്നാം ലോക രാജ്യങ്ങളിലെ ലൈംഗീക ദാരിദ്ര്യം ഇനിയും വേണ്ടത്ര രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല

Update: 2021-06-15 08:34 GMT
Editor : Suhail | By : Web Desk
Advertising

റാപ്പർ വേടനും പാട്ടെഴുത്തുകാരൻ വൈരമുത്തുവിനും എതിരായ മീ ടു ആരോപണത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. ലൈം​ഗിക ദാരിദ്ര്യം നിലനിൽക്കുന്ന ഒരു സംസ്കാരത്തിന്റെ ഇരകളാണ് ഇവരെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു. വേട്ടക്കാരൻ സവർണനാണങ്കിൽ ഇവിടെ ഇപ്പോഴും ധാരാളം ഇളവുകൾ ഉള്ളതായും ഹരീഷ് പേരടി എഫ്.ബിയില്‍ പറഞ്ഞു.

മൂന്നാം ലോക രാജ്യങ്ങളിലെ ലൈംഗീക ദാരിദ്ര്യം ഇനിയും വേണ്ടത്ര രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ലൈം​ഗിക സ്വാതന്ത്ര്യമുള്ള വികസിത രാജ്യങ്ങളിലേയും, ലൈം​ഗിക ദാരിദ്യമുള്ള മൂന്നാം ലോക രാജ്യങ്ങളിലേയും മീ ടു വിന് രണ്ട് മാനങ്ങളുണ്ട്. പണ്ടൊരിക്കൽ ഭക്ഷണം മോഷ്ടിച്ചതിന്റെ പേരിൽ ആൾക്കൂട്ടം തല്ലിക്കൊലപ്പെടുത്തിയ മധുവും ഇപ്പോൾ കൊല്ലപ്പെട്ട് കൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകളാണ്.

വേടന്റെയും വൈരമുത്തുവിന്റെയും വ്യക്തി സ്വഭാവം നിങ്ങൾ നിയമപരമായി നോക്കികൊള്ളൂവെന്നും, അവരുടെ പാട്ടുകൾ തങ്ങൾ കേട്ടുകൊണ്ടേയിരിക്കുമെന്നും ഹരീഷ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:

മൂന്നാം ലോക രാജ്യങ്ങളിലെ ലൈംഗീക ദാരിദ്ര്യം ഇനിയും വേണ്ടത്ര രീതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടില്ല..അതുകൊണ്ടാണ് ലൈഗിക സ്വാതന്ത്ര്യമുള്ള തണുപ്പുള്ള ഒരു രാഷ്ട്രത്തിലെ മീ..ടൂ...സ്വാതന്ത്ര്യത്തിൻ്റെ ഉറക്കെയുള്ള പ്രഖ്യാപനമായി മാറുമ്പോൾ Sexൻ്റെ പട്ടിണിയുള്ള ഒരു ഉഷ്ണ രാജ്യത്തെ മീ..ടൂ..ഇര വേട്ടക്കാരനെ ഉണ്ടാക്കുന്ന സ്വാതന്ത്ര്യ ലംഘനവും ,കള്ളനെ ആൾ കൂട്ടം തല്ലി കൊല്ലുന്ന സദാചാരവും ആയി മാറുന്നത്.. ഭക്ഷണം മോഷ്ടിച്ചതിൻ്റെ പേരിൽ നമ്മൾ തല്ലി കൊന്ന മധുവും കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന വേടനും പട്ടിണിയുടെ ഇരകളാണ്...വേട്ടക്കാരൻ സവർണ്ണനാണെങ്കിൽ ഇവിടെ ഇപ്പോഴും ധാരാളം ഇളവുകൾ ഉണ്ട് എന്നത് മറ്റൊരു സത്യം...വേടൻ്റെയും വൈരമുത്തുവിൻ്റെയും വ്യക്തി സ്വഭാവം നിങ്ങൾ നിയമപരമായി നേരിടുക..പക്ഷെ അവരുടെ പാട്ടുകൾ ഞങ്ങൾ കേട്ടുകൊണ്ടേയിരിക്കും...കുട്ടികൾ ഇല്ലാത്തതിൻ്റെ പേരിൽ ആദ്യ ഭാര്യയെ നിലനിർത്തി രണ്ടാം കല്യാണം കഴിച്ച പുരോഗമനവാദിയായ വയലാറിൻ്റെ പാട്ട് കേൾക്കുന്നതുപോലെ ...

Full View


Tags:    

Editor - Suhail

contributor

By - Web Desk

contributor

Similar News