'ഹാർട്ട് ബീറ്റ് കൂടണ്'; പ്രിൻസ് ആൻഡ് ഫാമിലിയിലെ ആദ്യ ഗാനം എത്തി

എആർഎമ്മിന് ശേഷമെത്തുന്ന മാജിക് ഫ്രെയിംസിന്റെ ചിത്രം കൂടിയാണിത്.

Update: 2025-03-13 06:32 GMT
Editor : geethu | Byline : Web Desk

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് ദിലീപ് നായകനാകുന്ന പ്രിൻസ് ആൻഡ് ഫാമിലിയിലെ ആദ്യ ​ഗാനം പുറത്തിറങ്ങി. ഹാർട്ട് ബീറ്റ് കൂടണ് എന്ന (റൊമാന്റിക് പെപ്പി) ഗാനം അഫ്സൽ ആണ് ആലപിച്ചത്. ദിലീപിന്റെ 150-ാമത്തെ ചിത്രമാണ് പ്രിൻസ് ആൻഡ് ഫാമിലി. മാജിക് ഫ്രെയിംസിന്റെ മുപ്പതാമത്തെ ചിത്രവും.

10 വർഷത്തിന് ശേഷം ഒരു ദിലീപ് ചിത്രത്തിൽ അഫ്സൽ പാടുന്നു എന്ന പ്രത്യേകതയുമുണ്ട്. എആർഎമ്മിന് ശേഷമെത്തുന്ന മാജിക് ഫ്രെയിംസിന്റെ ചിത്രം കൂടിയാണിത്.


Full View

ദിലീപിന്റെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ അഫ്സൽ ടു കൺട്രീസ് enna ചിത്രത്തിനായാണ് ദിലീപിനു വേണ്ടി അവസാനം പാടിയത്( വെളുവെളുത്തൊരു.... ). തിങ്കളേ പൂത്തിങ്കളേ (കല്യാണരാമൻ), ചിരി മണി മുല്ലേ ചിത്തിരമുല്ലേ (ലയൺ), മുല്ലപ്പൂവിൻ മോട്ടേ (പട്ടണത്തിൽ സുന്ദരൻ), കാന്താരി പെണ്ണേ (ഇൻസ്പെക്ടർ ഗരുഡ്) എന്നിങ്ങനെ ദിലീപിനായി അഫ്സൽ പാടിയ എല്ലാ പാട്ടുകളും സൂപ്പർഹിറ്റുകളായിരുന്നു.

Advertising
Advertising

ചിത്രത്തിൽ ദിലീപിനോടൊപ്പം, ധ്യാൻ ശ്രീനിവാസൻ, ബിന്ദു പണിക്കർ, സിദ്ധിഖ്, മഞ്ജു പിള്ള, ഉർവശി, ജോണി ആന്റണി തുടങ്ങിയവരും അണിനിരക്കുന്നു. ഈ വിഷുക്കാലത്ത് ഒരു കുടുംബചിത്രവുമായി ദിലീപ് എത്തുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെയാണ്.

ബിന്റോ സ്റ്റീഫൻ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ദിലീപ് -ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ട് ആദ്യമായി ഒരുമിക്കുന്നതും ഈ ചിത്രത്തിലൂടെയാണ്. ദിലീപിന്റെ അനുജനായാണ് ധ്യാൻ ശ്രീനിവാസൻ ചിത്രത്തിലെത്തുന്നത് എത്തുന്നത്.

ചിത്രത്തിനുവേണ്ടി സംഗീതം നൽകിയത് സനൽ ദേവ്. വരികൾ- വിനായക് ശശികുമാർ, മനു മഞ്ജിത്ത്.

ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ പ്രിൻസ് എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്.

ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നിവരും

നിരവധി പുതിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ഉപചാരപൂർവം ഗുണ്ടാ ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ബിന്റോ സ്റ്റീഫന്റെ ആദ്യ സംവിധാന സംരംഭമാണ് പ്രിൻസ് ആൻഡ് ഫാമിലി. ഛായാഗ്രഹണം: രെണ ദിവെ.

എഡിറ്റർ: സാഗർ ദാസ്. സൗണ്ട് മിക്സ്: എംആർ രാജകൃഷ്ണൻ.

കോ പ്രൊഡ്യൂസർ: ജസ്റ്റിൻ സ്റ്റീഫൻ. ലൈൻ പ്രൊഡ്യൂസർ: സന്തോഷ് പന്തളം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: നവീൻ പി തോമസ്. പ്രൊഡക്ഷൻ ഇൻ ചാർജ്: അഖിൽ യശോധരൻ. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ: ഹെഡ് ബബിൻ ബാബു. ആർട്ട്: അഖിൽ രാജ് ചിറയിൽ. കോസ്റ്റ്യൂം: സമീറ സനീഷ്, വെങ്കി (ദിലീപ്), മേക്കപ്പ്: റഹീം കൊടുങ്ങല്ലൂർ. കോറിയോഗ്രഫി: പ്രസന്ന, ജിഷ്ണു. ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ഭാസ്കർ. പ്രൊഡക്ഷൻ കൺട്രോളർ: പ്രജീഷ് പ്രഭാസൻ. പിആർഒ: മഞ്ജു ഗോപിനാഥ്. സ്റ്റിൽസ്: പ്രേംലാൽ പട്ടാഴി. കാസ്റ്റിംഗ് ഡയറക്ടർ: ബിനോയ് നമ്പാല. ഡിസൈൻസ്: യെല്ലോ ടൂത്ത്സ്. മാർക്കറ്റിംഗ്:സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ്. ഡിജിറ്റൽ പ്രമോഷൻസ്: ആഷിഫ് അലി. അഡ്‌വെർടൈസിങ്: ബ്രിങ് ഫോർത്ത്. വിതരണം: മാജിക് ഫ്രെയിംസ് റിലീസ്.

Tags:    

Writer - geethu

contributor

Editor - geethu

contributor

Byline - Web Desk

contributor

Similar News