കൊച്ചിയില്‍ എല്‍ഡിഎഫ് വിജയാഘോഷത്തില്‍ ജോജുവും വിനായകനും: വീഡിയോ

എൽ.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായാണ് നടന്‍ ജോജു ജോര്‍ജും വിനായകനും റോഡിലിറങ്ങിയത്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോഴാണ് ഇരുവരും സന്തോഷപ്രകടനത്തിൽ പങ്കാളിയായത്.

Update: 2021-12-08 11:56 GMT

ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നേടിയ വിജയത്തില്‍ ആഘോഷവുമായി നടന്മാരായ ജോജു ജോർജുവും വിനായകനും. എൽ.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിന്റെ ഭാഗമായാണ് നടന്‍ ജോജു ജോര്‍ജും വിനായകനും റോഡിലിറങ്ങിയത്. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് എത്തിയപ്പോഴാണ് ഇരുവരും സന്തോഷപ്രകടനത്തിൽ പങ്കുചേര്‍ന്നത്. 

കോര്‍പറേഷനിലെ 63-ാം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ബിന്ദു ശിവന്‍ 687 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്. എല്‍ഡിഎഫിന്‍റെ സിറ്റിംഗ് സീറ്റ് ആണിത്. പാര്‍ട്ടി കൊടികളും കൊട്ടും മേളവുമായി തെരുവിലേക്കിറങ്ങിയ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന ജോജുവിന്‍റെയും വിനായകന്‍റെയും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

Advertising
Advertising

കൊച്ചി കോര്‍പറേഷനിലെ 63-ാം ഡിവിഷനായ ഗാന്ധിനഗറില്‍ ഭൂരിപക്ഷം അഞ്ചിരട്ടിയായി ഉയര്‍ത്തിയാണ് എല്‍ഡിഎഫിന്‍റെ വിജയം. സിപിഎം സ്ഥാനാര്‍ഥി ബിന്ദു ശിവന്‍ 2950 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 2263 വോട്ടുകളാണ്. കഴിഞ്ഞ തവണ ഉണ്ടായിരുന്ന 106ല്‍ എല്‍ഡിഎഫ് ഭൂരിപക്ഷം 687 ആക്കി ഉയര്‍ത്തിയത്. മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എന്‍ഡിഎയുടെയും വി ഫോര്‍ കൊച്ചിയുടെയും പ്രകടനം ദയനീയമായി. 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News