'കൈതി' ഹിന്ദിയിലേക്ക്; ആക്ഷൻ പറയുന്നത് അജയ് ദേവ്ഗൺ

അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോല. കഴിഞ്ഞ വർഷം ചിത്രീകരണം ആരംഭിച്ച സിനിമ ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.

Update: 2022-07-04 12:47 GMT
Editor : abs | By : Web Desk

കാർത്തിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് 2019ൽ എത്തിയ ചിത്രമായിരുന്നു കൈതി. ലോകേഷിന്റ രണ്ടാം ചിത്രമായിരുന്നു ഇത്. ബോക്സ് ഓഫീസിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. നടൻ അജയ് ദേവ്​ഗൺ ആണ് ചിത്രത്തിന്റെ സംവിധാനം.

റണ്‍വേ 34ന് ശേഷം അജയ് ദേവ്ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ടി സീരിസ്, റിലയൻസ് എന്റർടെയ്ൻമെന്റ്, ഡ്രീം വാരിയേഴ്സ് പിക്ചേഴ്സ് എന്നിവർ ചേർന്നാണ് നിർമാണം. അജയ് ദേവ്ഗൺ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണ് ഭോല. കഴിഞ്ഞ വർഷം ചിത്രീകരണം ആരംഭിച്ച സിനിമ ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്.

Advertising
Advertising

അജയ് ദേവ്​ഗൺ തന്നെയാണ് വാർത്ത പങ്കുവച്ചത്. ആക്ഷൻ പറയാനുള്ള നേരമായി എന്ന അടിക്കുറിപ്പിൽ കാമറയ്ക്കു പിന്നിൽ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചത്. ഭോല എന്ന് പേരിട്ടിരിക്കുന്ന ചിത്രം 2023 ആഗസ്റ്റ് 30ന് ചിത്രം പ്രേക്ഷകരിലേക്ക് എത്തുമെന്നും താരം അറിയിച്ചു.

കാർത്തി അവതരിപ്പിച്ച ഡില്ലി എന്ന കഥാപാത്രമായും അജയ് ദേവ്​ഗൺ തന്നെയാവും എത്തുക. നടി തബുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News