'ഞാനും ഷാറൂഖ് ഖാനുമൊക്കെ ഒരു പോലെ': കങ്കണ റണാവത്ത്

കങ്കണ റണാവത്തിന്റെ കരിയറിലെ മികച്ച ഹിറ്റുകളിലൊന്നായിരന്നു ഗ്യാങ്സ്റ്റര്‍. ചിത്രം റിലീസ് ചെയ്ത് ഇന്നേക്ക് 15 വര്‍ഷം തികയുകയാണ്. ഇതിന്റെ ആവേശം വ്യക്തമാക്കിക്കൊണ്ടുള്ള ട്വീറ്റിലായിരുന്നു ഷാറൂഖ് ഖാനുമായി കങ്കണ സ്വയം താരതമ്മ്യം ചെയ്തത്

Update: 2021-04-28 06:21 GMT
Editor : rishad | By : Web Desk

കങ്കണ റണാവത്തിന്റെ കരിയറിലെ മികച്ച ഹിറ്റുകളിലൊന്നായിരന്നു ഗ്യാങ്സ്റ്റര്‍. ചിത്രം റിലീസ് ചെയ്ത് ഇന്നേക്ക് 15 വര്‍ഷം തികയുകയാണ്. ഇതിന്റെ ആവേശം വ്യക്തമാക്കിക്കൊണ്ടുള്ള ട്വീറ്റിലായിരുന്നു ഷാറൂഖ് ഖാനുമായി കങ്കണ സ്വയം താരതമ്മ്യം ചെയ്തത്. രണ്ടു പേരുടേതും ഏറ്റവും വലിയ വിജയകഥകളാണെന്നാണ് കങ്കണ റണാവത്ത് പറയുന്നത്.

ഗ്യാങ്സ്റ്റര്‍ റിലീസ് ചെയ്തിട്ട് ഇന്നേക്ക് പതിനഞ്ച് വര്‍ഷമായിരിക്കുന്നു. ഷാറൂഖ് ഖാന്റെതും എന്റേതും എക്കാലത്തെയും വലിയ വിജയഗാഥകളാണ്. പക്ഷേ ഷാറൂഖ് ഖാന്‍ വന്നത് ഡല്‍ഹിയില്‍ നിന്നാണ്. അദ്ദേഹത്തിന് മികച്ച വിദ്യാഭ്യാസമുണ്ട്, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്ക് സിനിമയുമായി ബന്ധമുണ്ടായിരുന്നു. എന്നാല്‍ എനിക്കാണെങ്കില്‍ ഇംഗ്ലീഷിലെ ഒരു വാക്ക് പോലും അറിയില്ലായിരുന്നു. വിദ്യാഭ്യാസമില്ല, ഹിമാചല്‍പ്രദേശിലെ ഒരു കുഗ്രാമത്തില്‍ നിന്നായിരുന്നു എന്റ വരവ്- കങ്കണയുടെ ട്വീറ്റ് ഇങ്ങനെ പോകുന്നു.

Advertising
Advertising

അനുരാഗ് ബസു സംവിധാനം ചെയ്ത ഗ്യാങ്സ്റ്റര്‍ 2006ലാണ് തിയേറ്ററുകളിലേക്ക് എത്തിയത്. ഇംറാന്‍ ഹാഷ്മി, ഷൈനി അഹുജ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. മഹേഷ് ഭട്ട് നിര്‍മിച്ച ആ ചിത്രം ബോക്‌സ്ഓഫീസില്‍ മികച്ച കളക്ഷന്‍ നേടിയിരുന്നു. ചിത്രത്തിലെ പ്രകടനത്തിന് ആ വര്‍ഷത്തെ മികച്ച അരങ്ങേറ്റ അഭിനേത്രിയായി കങ്കണയെ തെരഞ്ഞെടുത്തിരുന്നു.

നേരത്തെ മെറില്‍ സ്ട്രിപ്പ്, ഗാല്‍ ഗാഡോറ്റ്, മാര്‍ലോണ്‍ ബ്രാന്‍ഡോ, ടോം ക്രൂയിസ് എന്നിവരുമായി കങ്കണ സ്വയം താരത്യപ്പെടുത്തിയിരുന്നു. ഇങ്ങനെയുള്ള താരതമ്മ്യപെടുത്തലിനൊക്കെ വന്‍ ട്രോളുകളാണ് നേരിട്ടത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ പറയുന്ന തലൈവിയാണ് താരത്തിന്റെ പുതിയ ചിത്രം. രാജ്യം കടുത്ത ഓക്‌സിജന്‍ ക്ഷാമത്താല്‍ വലയുമ്പോള്‍ നടത്തിയ കങ്കണയുടെ പ്രതികരണങ്ങളൊക്കെ അബദ്ധ ജഡിലമായിരുന്നു. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News