'കാതൽ' വ്യാജ പതിപ്പ് ടെലഗ്രാമിൽ

തിയേറ്ററിൽ നിന്ന് പകർത്തിയിരിക്കുന്ന പതിപ്പാണ് പ്രചരിക്കുന്നത്.

Update: 2023-11-26 17:12 GMT

മമ്മൂട്ടി ചിത്രമായ 'കാതൽ ദി കോറി'ന്റെ വ്യാജ പതിപ്പ് പുറത്ത്. ടെല​ഗ്രാമിലാണ് വ്യാജ പതിപ്പ് പ്രചരിക്കുന്നത്. തിയേറ്ററിൽ നിന്ന് പകർത്തിയിരിക്കുന്ന പതിപ്പാണ് പ്രചരിക്കുന്നത്.

400 എം.ബി മുതൽ ഒന്നര ജി.ബി വരെ അളവുകളിലുള്ള പതിപ്പുകൾ ടെല​ഗ്രാം ചാനലുകളിൽ പ്രചരിക്കുന്നുണ്ട്. ഇന്ന് വൈകീട്ടാണ് വ്യാജ പതിപ്പ് പുറത്തായത്.

രണ്ട് ചാനലുകളിലാണ് വ്യാജ പതിപ്പ് റിലീസായത്. ഇതിലൊന്നിൽ മാത്രം 3000ലധികം ആളുകൾ കണ്ടിട്ടുണ്ട്. കൂടുതൽ ചാനലുകളിലേക്ക് ഫോർവേഡ് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

സിനിമ മികച്ച അഭിപ്രായം നേടി മുന്നോട്ടുപോകവെയാണ് വ്യാജൻ പ്രചരിക്കുന്നത്. നവംബർ 23നാണ് മമ്മൂട്ടി- ​ഗോപിക എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം തിയേറ്ററുകളിലെത്തിയത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News