ശിവൻ കുട്ടീ.. ബോംബേക്കാരാ ജാവോന്ന് പറയണം; മൈക്കിളായി മമ്മൂട്ടിയെത്തുന്നു, ഭീഷ്മപർവം ടീസർ പുറത്ത്

ചിത്രം മാർച്ച് 3നാണ് വേൾഡ് വൈഡ് റിലീസ് ചെയ്യുന്നത്

Update: 2022-02-11 14:00 GMT
Advertising

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ബിഗ്ബിക്ക് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവ്വത്തിന്റെ ടീസർ പുറത്ത്. അമൽനീരദ് സിനിമകളുടെ പതിവ് താളത്തിൽ തന്നെയുള്ള കലക്കൻ ടീസറാണ് യൂട്യൂബിൽ പുറത്തിറക്കിയിരിക്കുന്നത്. ചിത്രം മാർച്ച് 3നാണ് വേൾഡ് വൈഡ് റിലീസ് ചെയ്യുന്നത്. അതേ ദിവസം തന്നെയാണ് ദുൽഖർ സൽമാന്റെ ഹേ സിനാമികയും തിയറ്ററിലെത്തുന്നത്. കൊറിയോഗ്രാഫർ ബൃന്ദ മാസ്റ്ററുടെ ആദ്യ സംവിധാന സംരംഭമാണിത്. 

Full View

ഭീഷ്മപർവത്തിൽ മൈക്കിൾ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ദിലീഷ് പോത്തന്റെ സംവിധാന സഹായിയാണ് ദേവദത്ത്. പി.ടി.രവിശങ്കറാണ് അഡീഷണൽ സ്‌ക്രീൻപ്ലേ. ആർ.ജെ മുരുകൻ(മനു ജോസ്) അഡീഷണൽ ഡയലോഗും. ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ സംവിധായകൻ നേരത്തെ പങ്കുവെച്ചിരുന്നു.

Full View

നദിയാ മൊയ്തു, സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ലെന തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. ആനന്ദ് സി ചന്ദ്രനാണ് ക്യാമറ ചലിപ്പിക്കുന്നത്. ബിലാൽ ചിത്രീകരിക്കാനിരുന്നതും ആനന്ദ് സി.ചന്ദ്രൻ ആയിരുന്നു. വിവേക് ഹർഷൻ എഡിറ്റിംഗും സുഷിൻ ശ്യാം സംഗീതവും നിർവഹിച്ചിരിക്കുന്നു.

Mammootty arrives as Michael; Bhishmaparvam teaser out

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News