12 ശൈലികളില്‍ മലയാളം പറഞ്ഞ് മമ്മൂട്ടി; ഫാന്‍ മേഡ് വീഡിയോ വൈറല്‍

വാത്സല്യത്തിലെ രാഘവനില്‍ തുടങ്ങുന്ന വീഡിയോ അവസാനിക്കുന്നത് രാജമാണിക്യത്തിലെ മാണിക്യത്തിന്‍റെ സംഭാഷണത്തിലാണ്

Update: 2021-06-03 13:23 GMT
Editor : Roshin | By : Web Desk

മലയാളത്തിലെ ഏത് ശൈലിയും സിനിമകളില്‍ വളരെ മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന നടനാണ് മമ്മൂട്ടി. കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള നിരവധി ശൈലികള്‍ പല സിനിമകളിലായി മമ്മൂട്ടി അവതരിപ്പിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ വ്യത്യസ്ത ശൈലിയിലുള്ള മലയാളം പറയുന്ന സീനുകള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങ്.

കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലെയും ശൈലികള്‍ സംസാരിക്കുന്ന മമ്മൂട്ടിയുടെ വീഡിയോയാണ് ഇത്. വള്ളുവനാടന്‍ ശൈലിയില്‍ സംസാരിക്കുന്ന വാത്സല്യത്തിലെ രാഘവനില്‍ തുടങ്ങുന്ന വീഡിയോ അവസാനിക്കുന്നത് രാജമാണിക്യത്തിലെ മാണിക്യത്തിന്‍റെ സംഭാഷണത്തിലാണ്. അതിനിടക്ക് പ്രാഞ്ചിയേട്ടനിലെ തൃശൂര്‍ ശൈലി, ഇടുക്കി ശൈലിയില്‍ സംസാരിക്കുന്ന ലൌഡ് സ്പീക്കറും, കോട്ടയം കുഞ്ഞച്ചനും പുത്തന്‍പണത്തിലെ തുളു കലര്‍ന്ന ശൈലിയുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

Advertising
Advertising

ചിത്രങ്ങളിലെ വളരെ ശ്രദ്ധേയമായ ഡയലോഗുകളാണ് ഇതിലുള്ളത്. ഈ വീഡിയോയുടെ താഴെ മമ്മൂട്ടി ചെയ്യാത്ത ശൈലികളും ചെയ്ത മറ്റു ശൈലികളും ഉള്‍കൊള്ളിച്ചുകൊണ്ട് കമന്‍റുകളും സജീവമാണ്.

Full View

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News