കയ്യിട്ട് വാരാനൊക്കെ അറിയാമോ അവന്...? ചിരിക്കുള്ള വകയുമായി 'മെമ്പർ രമേശൻ ഒമ്പതാം വാർഡ്' ട്രെയിലർ

സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നൽകുന്ന ചിത്രം ഫെബ്രുവരി 25ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും

Update: 2022-02-21 14:00 GMT

അര്‍ജുന്‍ അശോകന്‍ നായകനാവുന്ന 'മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ഒരു കംപ്ലീറ്റ് ഫണ്‍ പാക്ക്ഡ് ചിത്രമായിരിക്കും മെമ്പര്‍ രമേശന്‍ എന്നാണ് ട്രെയ്‌ലര്‍ തരുന്ന സൂചന. ഒ.എം രമേശന്‍ എന്ന യുവ രാഷ്ട്രീയ നേതാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സൗഹൃദത്തിനും പ്രണയത്തിനും ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രം ഫെബ്രുവരി 25ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.

നവാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പര്‍ രമേശന്‍ ഒമ്പതാം വാര്‍ഡ്. ബോബന്‍ ആന്‍ഡ് മോളി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് ബോബന്‍, മോളി എന്നിവരാണ്.

Advertising
Advertising

Full View

ഗായത്രി അശോകാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഇതിനോടകം തന്നെ ചിത്രത്തിലെ ഗാനങ്ങള്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. ആദ്യ ഗാനമായ 'അലരെ' ഒരു കോടിയിലധികം ആളുകളാണ് യൂട്യൂബില്‍ കണ്ടത്. തീവണ്ടി, എടക്കാട് ബെറ്റാലിയന്‍, ഫൈനല്‍സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കൈലാസാണ് ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസമദ്, ശബരീഷ് വര്‍മ്മ, രഞ്ജി പണിക്കര്‍, ഇന്ദ്രന്‍സ്, മാമുക്കോയ, സാജു കൊടിയന്‍, ജോണി ആന്റണി, ബിനു അടിമാലി, അനൂപ് (ഗുലുമാല്‍ ) മെബിന്‍ ബോബന്‍, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം, സജാദ് ബ്രൈറ്റ്, കല തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. എല്‍ദോ ഐസക്ക് ഛായഗ്രാഹകനായെത്തുന്ന ചിത്രത്തിന്‍റെ എക്സികുട്ടീവ് പ്രൊഡ്യൂസര്‍ ജോഷി തോമസ് പള്ളിക്കലാണ്. എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ദീപു ജോസഫാണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News