രഹസ്യങ്ങളുടെ ചുരുളഴിക്കാൻ പന്ത്രണ്ടാമൻ; 'ട്വൽത്ത് മാൻ' ടീസർ എത്തി

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം നേരിട്ട് ഒടിടിയിലാണ് റിലീസ് ചെയ്യുന്നത്

Update: 2022-04-27 15:05 GMT
Editor : abs | By : Web Desk

ദൃശ്യം2 ന് ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന 'ട്വൽത്ത് മാൻ' ടീസർ പുറത്തിറങ്ങി.  ത്രില്ലർ ചിത്രങ്ങളുടെ അമരക്കാരനായ ജീത്തു ജോസഫ് മറ്റൊരു ത്രില്ലറുമായി എത്തുമ്പോൾ പ്രതീക്ഷകൾ വാനോളമാണ്. രഹസ്യങ്ങളുടെ ചുരുളഴിക്കാൻ പന്ത്രണ്ടാമനായി മോഹൻലാൽ എത്തുന്നതെന്നാണ് ടീസർ സൂചിപ്പിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒടിടിയിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിൻറെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

Full View

മിസ്റ്ററി ത്രില്ലർ വിഭാഗത്തിലെത്തുന്ന ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനുശ്രീ, ഷൈൻ ടോം ചാക്കോ, അനു സിതാര, പ്രിയങ്ക നായർ, അനു മോഹൻ, ലിയോണ ലിഷോയ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരൊറ്റ ലൊക്കേഷനിലാണ് ചിത്രം മുഴുവൻ ഷൂട്ട് ചെയ്തിരിക്കുന്നത്. കോവിഡ് രൂക്ഷമായ സമയത്തായിരുന്നു ചിത്രീകരണം.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്.  ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് കെ. ആ‍‍‍ർ കൃഷ്ണകുമാറാണ്. ഇത് രണ്ടാം തവണയാണ്  ജീത്തു ജോസഫ് മറ്റൊരാളുടെ തിരക്കഥ സംവിധാനം ചെയ്യുന്നത്‌.സതീഷ് കുറുപ്പ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രാജീവ് കോവിലകമാണ് കലാസംവിധായകൻ. ലിന്റ ജീത്തുവാണ് കോസ്റ്റ്യൂം ഡിസൈൻ.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News