വിന്റേജ് ലുക്കിൽ മോഹൻലാൽ, മാസ് റോളിൽ രജനി; ജയിലർ റിലീസിന്

മലയാളി താരം വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു

Update: 2023-05-04 14:41 GMT
Editor : afsal137 | By : Web Desk

ബോക്‌സ് ഓഫീസിൽ ഇതിഹാസം രചിക്കാൻ സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെയും മലയാളികളുടെ പ്രിയതാരം മോഹൻലാലിന്റെയും 'ജയിലർ' എത്തുന്നു. വിനായക ചതുർത്ഥിയ്ക്ക് റിലീസ് ഉണ്ടാകുമെന്ന റിപ്പോർട്ട് തള്ളിയാണ് ഔദ്യോഗിക തീയതി പുറത്തുവന്നിരിക്കുന്നത്. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് പത്തിനാകും ചിത്രം തിയേറ്ററുകളിലെത്തുക. അനൗൺസ്‌മെന്റ് വീഡിയോയായാണ് റിലീസ് പ്രഖ്യാപനം.

രജനികാന്തിനൊപ്പം വിന്റേജ് ലുക്കിലെത്തുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. നെൽസൺ ദിലീപ് കുമാറാണ് ജയിലറിന്റെ സംവിധാനം.  ചിത്രത്തിനായി ആരാധകർ  ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിൽ 'മുത്തുവേൽ പാണ്ഡ്യന'യാണ് രജനിയെത്തുന്നത്. രമ്യാ കൃഷ്ണനും ചിത്രത്തിൽ കരുത്തുറ്റ കഥാപാത്രമായി രംഗപ്രവേശം ചെയ്യുന്നു. മോഹൻലാൽ-രജനി സംഘട്ടന രംഗങ്ങളും ചിത്രത്തിലുണ്ടെന്നാണ് വിവരം. എന്നാൽ വീഡിയോയിൽ ഇതേക്കുറിച്ചുള്ള സൂചനകളൊന്നുമില്ല.

Advertising
Advertising

മലയാളി താരം വിനായകനും കന്നഡ താരം ശിവരാജ് കുമാറും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. വിജയ് ചിത്രം ബീസ്റ്റിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജയിലർ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ജയിലറുടെ വേഷത്തിലാണ് രജനീകാന്ത് എത്തുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിജയ് കാർത്തിക് കണ്ണൻ ആണ്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റൻ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു. രണ്ട് വർഷത്തിന് ശേഷമാണ് ഒരു രജനികാന്ത് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സസ്‌പെൻസ് ത്രില്ലറാണ് ചിത്രം. രജനികാന്ത് ഇതുവരെ അവതരിപ്പിക്കാത്ത വേഷമാണ് ജയിലറിലേത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിർമ്മിക്കുന്നത്.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News