'ലാലേട്ടാ... എന്താണിത്? സോഷ്യൽ മീഡിയ ചോദിക്കുന്നു

അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾക്കൊപ്പം കുറിപ്പുകളൊന്നും നൽകിയിട്ടുമില്ല

Update: 2022-12-21 12:29 GMT
Editor : abs | By : Web Desk
Advertising

മോഹൻലാലിന്റെ സോഷ്യൽ മീഡിയ പേജുകളിൽ ഏതാനും മണിക്കൂറുകളായി കുറച്ചു ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. തിരിച്ചറിയാനാവാത്ത ചിത്രങ്ങൾക്കൊപ്പം കുറിപ്പുകളൊന്നും നൽകിയിട്ടുമില്ല. ചിത്രങ്ങൾ തുടരെ വരുന്നതോടെ ആരാധകർക്കും സംശയമായി. എന്നാൽ ലിജോ ജോസ് മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന സിനിമയുമായി ബന്ധപ്പെട്ടതാണ് ചിത്രങ്ങളെന്ന് ആരാധകർ പറഞ്ഞു. ചിത്രത്തിന്റെ നിർമാതാവായ ഷിബു ബേബി ജോണിന്റെ നിർമാണ കമ്പനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ഫേസ്ബുക്ക് പേജ് വഴിയും ഇതേ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതോടെ ലിജോ സിനിമയുമായി ബന്ധപ്പെട്ടതാണ് ചിത്രങ്ങളെന്ന് ആരാധകർ ഉറപ്പിച്ചു. ചിത്രങ്ങൾ എല്ലാം വരുന്നതോടെ ടൈറ്റിലോ ഫസ്റ്റ്‌ലുക്കോ തെളിഞ്ഞുവരുമെന്നുമാണ് ആരാധകരുടെ പ്രതീക്ഷ.

Full View

മോഹൻലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒരുമിക്കുന്നു എന്ന വാർത്ത വലിയ പ്രതീക്ഷയോടെയാണ് ആരാധകർ വരവേറ്റത്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകൾക്കുമായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിന്റെ പുതിയ വിവരങ്ങൾ പങ്കുവെച്ച് നേരത്തെ അണിയറ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ചിത്രത്തിന്റെ നിർമാതാവായ ഷിബു ബേബി ജോണിന്റെ നിർമാണ കമ്പനിയായ ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ഫേസ്ബുക്ക് പേജ് വഴിയായിരുന്നു അപ്‌ഡേഷൻ.

ഫേസ്ബുക്ക് പോസ്റ്റ് 

'ഒരു രാത്രി ഇരുട്ടി വെളുക്കുമ്പോൾ ഉണ്ടായതല്ല റോമാ സാമ്രാജ്യം . മനുഷ്യന്റെ കഠിനധ്വാനത്തിന്റെ,പോരാട്ടങ്ങളുടെ ശ്രമഫലമാണ് ഓരോ വിജയവും. രണ്ടു മാസങ്ങൾക്കു മുൻപ് മലയാളക്കര ആഘോഷിച്ച മോഹൻലാൽ ലിജോ ജോസ് കൂട്ടുക്കെട്ടിലുള്ള ചിത്രത്തിന്റെ വിശേഷങ്ങൾ അറിയാൻ പലരും അക്ഷമരായി കാത്തിരിക്കുകയാണ് എന്നറിയാം. ഒരു രാത്രി കൊണ്ടോ ഒരാഴ്ച കൊണ്ടോ കനവിൽ നെയ്യുന്ന സ്വപ്നമല്ല സിനിമ. ദിവസങ്ങളുടെ ചിലപ്പോൾ വർഷങ്ങളുടെ ശ്രമഫലമാണ് നമ്മളീ കാണുന്ന സിനിമ. പ്രതിഭയും പ്രതിഭാസവും ഒന്നാകുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷയുടെ ഭാരം എത്രത്തോളമുണ്ടെന്ന പൂർണ ബോധ്യത്തിൽ ഞങ്ങളിവിടെ തുടക്കം കുറിക്കുകയാണ്.

അണിയറയിൽ തകൃതിയായി വേണ്ട ചേരുവകൾ കൂട്ടിയും കുറച്ചും പാകമാക്കി കൊണ്ടിരിക്കുന്നു. പ്രകൃതിയും മനുഷ്യരും ഒരുപോലെ കുളിരുന്ന ഈ ക്രിസ്മസ് നാളുകളിൽ ആകാംക്ഷയുടെ ആദ്യ സമ്മാനപൊതി പൊട്ടിക്കാൻ ഞങ്ങളെത്തുന്നു.കാത്തിരിപ്പിന് വിരാമമിടാം,ചോദ്യങ്ങളും ആശങ്കകളുമില്ലാത്ത ആ ഉത്തരത്തിനായി കുറച്ചു മണിക്കൂറുകൾ കൂടി ക്ഷമയോടെ കാത്തിരിക്കുക.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News