ധ്യാനും അജുവും നേർക്കുനേർ, പൊട്ടിച്ചിരിപ്പിക്കാൻ നദികളിൽ സുന്ദരി യമുന; മോഷൻ പോസ്റ്റർ പുറത്ത്

കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം

Update: 2023-04-05 16:39 GMT
Editor : afsal137 | By : Web Desk

വെള്ളം സിനിമയിലെ യഥാർത്ഥ കഥാപാത്രമായ വാട്ടർമാൻ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രം 'നദികളിൽ സുന്ദരി യമുന' എന്ന സിനിമയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. ചിരിയുടെ ഉത്സവം തീർക്കുന്നതായിരിക്കും ചിത്രമെന്ന സൂചനയാണ് മോഷൻ പോസ്റ്റർ തരുന്നത്. അജു വർഗീസും ധ്യാനും നേർക്ക് നേർ വരുന്ന പോസ്റ്റർ ആദ്യ കാഴ്ചയിൽ തന്നെ ചിരിയുണർത്തുന്നുണ്ട്.

കണ്ണൂരിലെ നാട്ടുമ്പുറങ്ങളാണ് ഈ ചിത്രത്തിന്റെ പശ്ചാത്തലം. ഇവിടുത്തെ സാധാരണക്കാരായ മനുഷ്യർ, അവർക്കിടയിലെ കണ്ണൻ, വിദ്യാധരൻ, എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമാറ്റിക്കയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. കണ്ണനെ ധ്യാൻ ശ്രീനിവാസനും, വിദ്യാധരനെ അജു വർഗീസും അവതരിപ്പിക്കുന്നു. സിനിമാറ്റിക് ഫിലിംസ് എൽ.എൽ.പി.യുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

Advertising
Advertising

സുധീഷ്, നിർമ്മൽ പാലാഴി, കലാഭവൻ ഷാജോൺ, നവാസ് വള്ളിക്കുന്ന്, അനീഷ്, പാർവ്വണ, ആമി, ഉണ്ണിരാജ, ഭാനുപയ്യന്നൂർ ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടൻ, സോഹൻ സിനുലാൽ, ശരത് ലാൽ, കിരൺ രമേശ്, വിസ്മയ ശശികുമാർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. മനു മഞ്ജിത്തിന്റെയും ഹരിനാരായണന്റെയും വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. ശങ്കർ ശർമയാണ് ബി.ജി.എം.

ഫൈസൽ അലി ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -അജയൻ മങ്ങാട്. മേക്കപ്പ് -ജയൻ പൂങ്കുളം കോസ്റ്റ്യും - ഡിസൈൻ -സുജിത് മട്ടന്നൂർ,ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - പ്രിജിൻ ജെസ്സി. പ്രോജക്ട് ഡിസൈൻ അനിമാഷ്, വിജേഷ് വിശ്വം. ഫിനാൻസ് കൺട്രോളർ. അഞ്ജലി നമ്പ്യാർ. പ്രൊഡക്ഷൻ മാനേജർ - മെഹമൂദ് പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - പ്രസാദ് നമ്പ്യാങ്കാവ്., അനീഷ് നന്ദി പുലം. പ്രൊഡക്ഷൻ കൺട്രോളർ- സജീവ് ചന്തിരൂർ, പി.ആർ.ഒ - വാഴൂർ ജോസ്. ആതിര ദിൽജിത്ത്. ഫോട്ടോ - സന്തോഷ് പട്ടാമ്പി. ഡിജിറ്റൽ മാർക്കറ്റിംഗ് യെല്ലോ ടൂത്ത്.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News