'ഇതവനല്ലേ അടിയാളന്മാരുടെ നേതാവ്.. അതേ ആറാട്ടുപ്പുഴ വേലായുധ ചേകവർ'; പത്തൊമ്പതാം നൂറ്റാണ്ട് ട്രെയിലർ പുറത്ത്

സിജു അവതരിപ്പിക്കുന്ന ആറാട്ടുപുഴ വേലായുധ ചേകവരെന്ന കഥാപാത്രത്തെ മുൻനിർത്തി സാമൂഹിക തിന്മകൾക്കെതിരെയുള്ള പോരാട്ടമാണ് ചിത്രം പറയുന്നത്

Update: 2022-06-04 03:28 GMT

സിജു വിൽസണെ നായകനാക്കി സംവിധായകൻ വിനയൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 'പത്തൊൻപതാം നൂറ്റാണ്ടി'ന്റെ ട്രെയിലർ പുറത്ത്. സിജു അവതരിപ്പിക്കുന്ന ആറാട്ടുപുഴ വേലായുധ ചേകവരെന്ന ചരിത്രപ്രാധാന്യമുള്ള കഥാപാത്രത്തെ മുൻനിർത്തി അയിത്തമടക്കമുള്ള സാമൂഹിക തിന്മകൾക്കെതിരെയുള്ള പോരാട്ടമാണ് ചിത്രം പറയുന്നത്. മുലക്കരമടക്കമുള്ള വിവിധ ഭരണകൂട നിലപാടുകളും ചിത്രത്തിൽ വിമർശിക്കപ്പെടുന്നു.

നായകൻ സിജു വിൽസനെ കൂടാതെ അനൂപ് മേനോൻ, ചെമ്പൻ വിനോദ് ജോസ്. സുദേവ് നായർ, ദീപ്തി സതി, സെന്തിൽ കൃഷ്ണ, സുരേഷ് കൃഷ്ണ, മണികണ്ഠൻ ആർ. ആചാരി, രാഘവൻ, സുധീർ കരമന, ജാഫർ ഇടുക്കി, പൂനം ബജ്‌വ, ഇന്ദ്രൻസ്, അലൻസിയർ, ശ്രീജിത്ത് രവി, കയാദു തുടങ്ങി മലയാളത്തിലെ നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. വിനയൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ക്യാമറ-ഷാജി കുമാർ, സംഗീതം-എം.ജയചന്ദ്രൻ. ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമിക്കുന്നത്.

Advertising
Advertising


Full View





Nineteenth Century Trailer Released

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News